റമ്പൂട്ടാൻ തൊണ്ടയിൽ കുടുങ്ങി; പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം
എട്ടു മാസം മാത്രം പ്രായമുള്ള കുഞ്ഞ് റമ്പൂട്ടാൻ തൊണ്ടയിൽ കുടുങ്ങിയതിനാൽ മരിച്ചു
കേവലം എട്ടു മാസം മാത്രം പ്രായമുള്ള കുഞ്ഞ് റമ്പൂട്ടാൻ തൊണ്ടയിൽ കുടുങ്ങിയതിനാൽ മരിച്ചു. ചെങ്ങന്നൂർ കല്ലിശ്ശേരി വാലിയിൽ വീട്ടിൽ ലിൻസൺ പ്രെറ്റി ദമ്പതികളുടെ ഏക മകൾ ലിയാൻ ആണ് മാതാവ് നൽകിയ റമ്പൂട്ടാൻ തൊണ്ടയിൽ കുടുങ്ങി മരിച്ചത്.
കഴിഞ്ഞ ദിവസം ഉച്ചയ്‌ക്കായിരുന്നു സംഭവം. മാതാവ് പ്രെറ്റി റമ്പൂട്ടാൻറെ മാംസള ഭാഗം കുഞ്ഞിന് നൽകിയപ്പോൾ ഇത് തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. അയൽക്കാരും മാതാവും ചേർന്ന് ഉടൻ തന്നെ കുഞ്ഞിനെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.