റിമിയേയും കാവ്യയേയും കുരുക്കിലാക്കുന്നത് പൊലീസിന്റെ ഈ സംശയങ്ങള്‍ ?!
റിമിയേയും കാവ്യയേയും കുരുക്കിലാക്കുന്നത് പൊലീസിന്റെ ഈ സംശയങ്ങളോ?
കൊച്ചിയില്‍ യുവനടി ആക്രമിച്ച കേസില്‍ ഗായിക റിമി ടോമിയേയും നടി കാവ്യാ മാധവനേയും കുടുക്കി പൊലീസിന്റെ ചോദ്യം ചെയ്യല്‍. നടി ആക്രമിക്കപ്പെട്ട ഫെബ്രുവരി 17ന് റിമി, ദിലീപിനേയും കാവ്യയേയും ഫോണില്‍ വിളിച്ചിരുന്നു. അന്ന് വൈകിട്ട് 9നും 11 മണിക്കും ഇടയ്ക്കാണ് റിമി കാവ്യയെ വിളിച്ചത്. അന്ന് തന്നെ വൈകുന്നേരം അഞ്ചിനും 12.30നും ഇടയ്ക്ക് ദിലീപിനെയും വിളിച്ചിട്ടുണ്ട്.
എന്നാല്‍ ഫോണ്‍ വിളിയെക്കുറിച്ച് ചോദ്യം ചെയ്യലില്‍ റിമി പറഞ്ഞത് പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. നടി ആക്രമിക്കപ്പെട്ട കാര്യം പിറ്റേന്ന് അറിഞ്ഞുവെന്നായിരുന്നു ദിലീപിന്റെ മൊഴി. എന്നാല്‍ 17ന് വൈകിട്ട് തന്നെ റിമി ഇത് അറിഞ്ഞുവെങ്കില്‍ താന്‍ അറിഞ്ഞിരുന്നില്ലെന്ന ദിലീപിന്റെ മൊഴി വിശ്വസനീയമല്ല. അതേസമയം അന്ന് വൈകിട്ട് കാവ്യയേയും ദിലീപിനേയും വിളിച്ചത് റിമി തന്നെയാണോ എന്ന ശബ്ദ പരിശോധന നടത്തുന്നതിന് വേണ്ടിയാണ് പൊലീസ് റിമിയെ ഫോണില്‍ വിളിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനും സംശയനിഴലിലാണ്. കേസില്‍ മുഖ്യപ്രതിയായ പള്‍സര്‍ സുനിയെ തനിക്ക് അറിയില്ലെന്നാണ് കാവ്യ മൊഴി നല്‍കിയത്. എന്നാല്‍ പള്‍സര്‍ ഓടിച്ച കാറില്‍ കാവ്യ യാത്ര ചെയ്തതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.