Select Your Language

Notifications

webdunia
webdunia
webdunia
webdunia

റിലീസ് ഇന്നില്ല; ദിലീപിന്റെ കസ്റ്റഡി കാലാവധി നീട്ടി

ദിലീപിന്റെ കസ്റ്റഡി കാലാവധി നാളെ വൈകിട്ട് അഞ്ചു മണിവരെ

റിലീസ് ഇന്നില്ല; ദിലീപിന്റെ കസ്റ്റഡി കാലാവധി നീട്ടി
, വെള്ളി, 14 ജൂലൈ 2017 (11:37 IST)
കൊച്ചി യുവനടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപ് വീണ്ടും പൊലീസ് കസ്റ്റഡിയില്‍.കേസിലെ അന്വേഷണം തുടരാനായി കസ്റ്റഡി നീട്ടണമെന്ന പൊലീസിന്റെ അപേക്ഷ പരിഗണിച്ച് അങ്കമാലി മജിസ്ട്രേട്ട് കോടതിയാണ് കസ്റ്റഡി കാലാവധി നീട്ടി നൽകിയത്. നാളെ വൈകിട്ട് 5 മണിവരെ ദിലീപ് പൊലീസ് കസ്റ്റഡിയിലായിരിക്കും. 
 
അതിനുശഷം ദിലീപ് നൽകിയ ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു. അതേസമയം, പൊലീസിനെതിരെ പരാതിയെന്തെങ്കിലും ഉണ്ടോയെന്ന മജിസ്ട്രേറ്റിന്റെ ചോദ്യത്തിന് ഇല്ലെന്ന് താരം മറുപടി നൽകി. രാവിലെ 10.45ഓടെയാണ് നടനെ കോടതിയിൽ എത്തിച്ചത്. 
 
തുടർന്ന് പൊലീസ് സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിൽ വാദംകേട്ട കോടതി, കസ്റ്റഡി കാലാവധി നീട്ടുന്നതായി അറിയിക്കുകയായിരുന്നു. ഗുരുതരമായ കുറ്റകൃത്യമാണ് നടന്നതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി. ആവശ്യമെങ്കിൽ കേസ് ഡയറി മുദ്രവച്ച കവറിൽ കോടതിയിൽ സമർപ്പിക്കാമെന്നും പ്രോസിക്യൂഷൻ അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്വന്തം പ്രതിച്ഛായ തിരിച്ചു പിടിക്കാന്‍ ദിലീപിന് ഇതിലും നല്ലൊരു മാര്‍ഗമില്ല!