Select Your Language

Notifications

webdunia
webdunia
webdunia
webdunia

റേഷന്‍ കാര്‍ഡില്‍ കർഷകൻ സർക്കാർ ജീവനക്കാരനായി

കർഷകൻ സർക്കാർ ജീവനക്കാരനായി

റേഷന്‍ കാര്‍ഡില്‍ കർഷകൻ സർക്കാർ ജീവനക്കാരനായി
, തിങ്കള്‍, 29 മെയ് 2017 (16:59 IST)
കൊല്ലം ജില്ലയിൽ പുറത്തിറക്കിയ പുതിയ റേഷൻ കാർഡിൽ കർഷകൻ സർക്കാർ ജീവനക്കാരനായി മാറിയതായി റിപ്പോർട്ട്. കുന്നത്തൂർ പോരുവഴി കാഞ്ഞിരവിള ഹസ്സിൽ ബിജു സാമുവൽ എന്നയാളാണ്‌ റേഷൻ കാർഡിലൂടെ സർക്കാർ ജീവനക്കാരനായി മാറിയിയത്. ബിജുവിന്റെ മാതാവ് തങ്കമ്മ സാമുവലിന്റെ  പേരിലാണ് പുതിയ റേഷൻ കാർഡ് നൽകിയിരിക്കുന്നത്.  
 
റേഷൻ കാർഡ് പ്രകാരം ഇവരുടെ മാസ വരുമാനം കേവലം ഇരുനൂറ്റിയമ്പത് രൂപ മാത്രമാണെങ്കിലും എ.പി.എൽ വിഭാഗം എന്ന നിലയിലാണ് വിതരണം ചെയ്തിരിക്കുന്നത്. മാസങ്ങൾക്ക് മുമ്പ് റേഷൻ ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോൾ ഇത് ബി.പി.എൽ വിഭാഗത്തിലായിരുന്നു. 
 
റേഷൻ കാർഡിലെ ഒരംഗം കർഷകനിൽ നിന്ന് സർക്കാർ ജീവനക്കാരനായതോടെയാവാം കാർഡ് ബി.പി.എൽ വിഭാഗത്തിൽ നിന്ന് എ.പി.എൽ വിഭാഗത്തിലേക്ക് മാറിയതെന്നാണ് നാട്ടുകാരുടെ ചിന്ത. അധികാരികൾക്ക് പരാതി നൽകാനുള്ള തയ്യാറെടുപ്പിലാണ് ബിജു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അറുപത്താറുകാരനായ കൊലക്കേസ് പ്രതി പിടിയിൽ