ലക്ഷ്മി നായർക്കെതിരെ നൽകിയ ജാതിപ്പേര് കേസ്: യൂണിറ്റ് സെക്രട്ടറിയെ എഐഎസ്എഫ് പുറത്താക്കി
ലോ അക്കാദമി യൂണിറ്റ് സെക്രട്ടി വിവേകിനെ എ.ഐ.എസ്.എഫ് പുറത്താക്കി
ലോ അക്കാദമി മുന്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെയുള്ള ജാതി അധിക്ഷേപ പരാതി പിന്‍വലിച്ചതിന് ലോ അക്കാദമി യൂണിറ്റ് സെക്രട്ടറിയായ വിവേകിനെ എഐഎസ്എഫ് പുറത്താക്കി. പരാതി പിന്‍വലിച്ചത് സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്റെ അറിവോടെയാണെന്ന് വിവേക് ആരോപിച്ചിരുന്നു. എന്നാല്‍ വിവേകിന്റെ തീരുമാനം വ്യക്തിപരമാണെന്നാണ് കാനം രാജേന്ദ്രന്‍ പ്രതികരിച്ചത്. തുടര്‍ന്നാണ് ഈ നടപടി.
നേതൃത്വത്തോട് പലതവണ ആവശ്യപ്പെട്ടിട്ടും കേസ് ഒത്തു തീര്‍പ്പാക്കാന്‍ ചിലര്‍ താല്‍പ്പര്യം പ്രകടിപ്പിച്ചില്ല. പാര്‍ട്ടി സെക്രട്ടറിയെ നേരില്‍ കാണാന്‍ പോലും അനുവദിക്കാതെ ചിലര്‍ മധ്യസ്ഥത കളിച്ചു. പാടുപെട്ടാണ് അവസാനം കാനത്തെ കണ്ടതെന്നും വിവേക് കൂട്ടിച്ചേര്‍ത്തു. വളരെ ആലോചിച്ച ശേഷമാണ് പരാതി പിന്‍വലിച്ചതെന്നും വിവേക് ഫേസ്‌ബുക്കിലൂടെ പറഞ്ഞിരുന്നു.