Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലാവലിൻ കേസ്; പിണറായി വിജയനുൾപ്പെടെയുള്ളവരെ കുറ്റവിമുക്തമാക്കിയ നടപടിക്കെതിരെ സി ബി ഐ സുപ്രിംകോടതിയിൽ

പിണറായി വിജയനെ പൂട്ടാനൊരുങ്ങി സി ബി ഐ

ലാവലിൻ കേസ്; പിണറായി വിജയനുൾപ്പെടെയുള്ളവരെ കുറ്റവിമുക്തമാക്കിയ നടപടിക്കെതിരെ സി ബി ഐ സുപ്രിംകോടതിയിൽ
, ഞായര്‍, 5 നവം‌ബര്‍ 2017 (13:22 IST)
ലാവലിൻ കേസിൽ സിബിഐ സുപ്രീം കോടതിയിലേക്ക്. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെയുള്ളവരെ കുറ്റവിമുക്തനാക്കിയ നടപടിക്കെതിരെ സിബിഐ സുപ്രിംകോടതിയിൽ അപ്പീൽ നൽകും. 
 
ഈ മാസം നവംബർ 20 നകം അപ്പീൽ നൽകാനാണ് തീരുമാനമെന്ന് സിബിഐ കൊച്ചി യൂണിറ്റ് അധികൃതർ അറിയിച്ചു. ലാവ്‌ലിന്‍ കേസില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ഹൈക്കോടതിയില്‍ സിബിഐ നേരത്തെ വാദം ഉന്നയിച്ചിരുന്നു. പിണറായി വിജയനെതിരായിരുന്നു സി ബി ഐയുടെ വാദം.
 
പിണറായി വിജയന്‍ അടക്കമുള്ളവരെ കേസില്‍ നിന്ന് ഒഴിവാക്കിയ നടപടി ശരിയല്ലെന്നും സിബിഐ ഹൈക്കോടതിയില്‍ ബോധിപ്പിച്ചിരുന്നു. എന്നാൽ പിണറായി ഉൾപ്പടെയുള്ളവരെ കേസിൽ വെറുതെ വിടുകയായിരുന്നു ഹൈക്കോടതി ചെയ്തത്. ഹൈക്കോടതിയുടെ ഈ ഉത്തരവിനെതിരെയാണ് സിബിഐ ഇപ്പോൾ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആറു വർഷം പ്രണയിച്ചു, ഒടുവിൽ പീഡനം; അവസാനം അവൻ പറഞ്ഞു ' ഇനി എന്നെ ശല്യം ചെയ്യരുത്' - അധ്യാപികയുടെ ആത്മഹത്യക്ക് പിന്നാലെ നാടുവിട്ട കാമുകൻ അറസ്റ്റിൽ