Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലൈക്കിനായി ആരും പോകാത്ത വഴികളിലൂടെ ഞാന്‍ സഞ്ചരിക്കും ഒരു ഭ്രാന്തനെപ്പോലെ!

വെറും ലൈക്കിന് വേണ്ടി ആ യുവാവ് ചെയ്തത്? യുവാക്കളുടെ പോക്കിതെങ്ങോട്ടാണ്?

ലൈക്കിനായി ആരും പോകാത്ത വഴികളിലൂടെ ഞാന്‍ സഞ്ചരിക്കും ഒരു ഭ്രാന്തനെപ്പോലെ!
ചെറുതോണി , ശനി, 19 ഓഗസ്റ്റ് 2017 (09:10 IST)
കുട്ടികളേയും കൗമാരക്കാരേയും വളരെവേഗം സ്വാധീനിക്കുന്ന ബ്‌ളൂ വെയില്‍ എന്ന ആത്മഹത്യാ ഗെയിം കേരളത്തിലും എത്തിയിരിക്കുന്നു. ബ്ലൂവെയില്‍ ഗെയിം കളിച്ച് രണ്ട് യുവാക്കള്‍ ആത്മഹത്യ ചെയ്തുവെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍, അതിനൊന്നും അടിസ്ഥാനമില്ലെന്നാണ് കേരള പൊലീസ് പറയുന്നത്.
 
ബ്ലുവെയ്ല്‍ ഗെയിം കളിച്ചെന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ട യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗെയിമിന്റെ മൂന്ന് ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കിയെന്നും തന്റെ കയ്യില്‍ ബ്ലേഡുകൊണ്ട് മുറിവേല്‍പ്പിച്ചെന്നുമാണ് യുവാവ് പോസ്റ്റിട്ടത്. ഇതിനെ തുടര്‍ന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
 
എന്നാല്‍ സത്യത്തില്‍ താന്‍ ഗെയിം കളിച്ചിട്ടില്ലെന്നും കൂട്ടുകാരുടെ മുന്നില്‍ ആളാകാന്‍ വേണ്ടിയും ഫേസ്ബുക്കില്‍ ലൈക്ക് കിട്ടാന്‍ വേണ്ടിയുമാണ് താന്‍ അങ്ങനെ പോസ്റ്റിട്ടതെന്നും യുവാവ് പൊലീസിനോട് പറഞ്ഞു. പണ്ടൊരു സിനിമയില്‍ മോഹന്‍ലാല്‍ പറയുന്നുണ്ട് ‘എന്റെ ലക്ഷ്യത്തിലെത്താന്‍ ഞാന്‍ ആരും പോകാത്ത വഴികളിലൂടെ ഒരു ഭ്രാന്തനെപോലെ അലഞ്ഞെന്ന് വരും’ എന്ന്. അതുപോലാണ് ഇപ്പോഴത്തെ ചെറുപ്പക്കാരുടെ കാര്യവും കുറച്ച് ലൈക്കിനായി അവര്‍ അലയുകയാണ് ഭ്രാന്തനെപ്പോലെ.
 
ഏതായാലും ഗെയിം കളിച്ചിട്ടില്ലെന്ന് യുവാവ് പറഞ്ഞതോടെ പൊലീസുകാര്‍ മയപ്പെട്ടു. താനറിയാതെയാണ് ഫേസ്ബുക്കില്‍ ഫോട്ടോ പോസ്റ്റ് ചെയ്തതെന്നും എല്ലാവരും ക്ഷമിക്കണമെന്നും ഫേസ്ബുക്കില്‍ തിരുത്തിയെഴുതിച്ചതിനു ശേഷം പൊലീസ് യുവാവിനെ വിട്ടയച്ചു. അതേസമയം വ്യാജസന്ദേ്ശം പ്രചരിപ്പിച്ചതിന് ഐടി ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മാതാപിതാക്കളെ ഉപേക്ഷിച്ച് ഇതര മതസ്ഥനെ വിവാഹം ചെയ്തു, കോടതിയില്‍ എത്തിയപ്പോള്‍ വീട്ടുകാരെ മതിയെന്ന് യുവതി- സംഭവം ഇങ്ങനെ