Select Your Language

Notifications

webdunia
webdunia
webdunia
webdunia

വയനാട്ടിൽ വൻ സ്വർണവേട്ട; ബസ് യാത്രക്കാരിൽ നിന്നും പിടികൂടിയത് 30 കിലിഗ്രോം സ്വർണം

ബസിൽ സ്വർണം കടത്താൻ ശ്രമിച്ചവർ പൊലീസ് പിടിയിൽ

വയനാട്ടിൽ വൻ സ്വർണവേട്ട; ബസ് യാത്രക്കാരിൽ നിന്നും പിടികൂടിയത് 30 കിലിഗ്രോം സ്വർണം
, ചൊവ്വ, 10 ഒക്‌ടോബര്‍ 2017 (08:42 IST)
വയനാട്ടിൽ വൻസ്വർണ വേട്ട. വയനാട്ടിലെ തോല്‍പ്പെട്ടി ചെക്‌പോസ്റ്റിലെ ബസ് യാത്രക്കാരിൽ നിന്നുമാണ് 30 കിലോഗ്രാമിന്റെ സ്വര്‍ണം പിടികൂടിയത്. എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗത്തിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്വകാര്യബസില്‍ നിന്നും സ്വര്‍ണം പിടിച്ചെടുത്തത്. 
 
ബംഗളൂരു സ്വദേശികളായ ആറുപേരാണ് സ്വർണം ബസിൽ കടത്താൻ ശ്രമിച്ചത്. ഇവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കോഴിക്കോട്ടേക്ക് കൊണ്ടുപോകുകയായിരുന്നു സ്വര്‍ണമെന്ന് പിടിയിലായവര്‍ മൊഴി നല്‍കി.
 
നേരത്തെയും സമാന രീതിയില്‍ സ്വര്‍ണം കടത്തിയിട്ടുണ്ടെന്ന് കസ്റ്റഡിയിലായവര്‍ മൊഴി നല്‍കി. ബംഗളൂരുവില്‍ നിന്നും എത്തുന്ന മറ്റ് വാഹനങ്ങളും ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജനരക്ഷായാത്രയിൽ നിന്നും അമിത് ഷാ മുങ്ങാൻ കാരണം മകൻ, സ്വയം രക്ഷ തന്ത്രങ്ങൾ മെനയാൻ ഡൽഹിയിലേക്ക് പറന്നു; പിന്തുണച്ച് പാർട്ടി