വരൻ താലി ചാർത്തി, തൊട്ടുപിന്നാലെ വധു നവവരനെ ഉപേക്ഷിച്ചു; കാരണം കേട്ടാല്‍ ഞെട്ടും !
വരൻ താലി ചാർത്തി, തൊട്ടുപിന്നാലെ വധു നവവരനെ ഉപേക്ഷിച്ചു
കഴിഞ്ഞ ദിവസം പുനലൂരിലെ ആരാധനാലയത്തിൽ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയവര്‍ കണ്ടത് നാടകീയ രംഗങ്ങള്‍. വിവാഹത്തിന് തൊട്ടുപിന്നാലെ വധു നവവരനെ ഉപേക്ഷിച്ച സംഭവം കണ്ട് ഞെട്ടിയിരികുകയാണ് നാട്ടുകാര്‍. ഭരണിക്കാവ് സ്വദേശിനിയായ പതിനെട്ടുകാരിയാണ് വിവാഹത്തിന് പിന്നാലെ മണ്ഡപത്തിൽ വെച്ച് വരനെ ഉപേക്ഷിക്കുകയാണെന്നും വിവാഹത്തിൽ നിന്ന് പിന്മാറുകയാണെന്നും പ്രഖ്യാപിച്ചത്.
വരനെ മണ്ഡപത്തിൽ വെച്ചാണ് താന്‍ ആദ്യമായി കാണുന്നതെന്നും വധു പറഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. വരന്റെ സംഘവും വധുവിന്റെ ബന്ധുക്കളും തമ്മിൽ കൈയാങ്കളിയുമായി. തുടർന്ന് പുനലൂർ പൊലീസെത്തിയാണ് രംഗം ശാന്തമാക്കിയത്.
തന്റെ സമ്മതത്തോടെയല്ല ഈ വിവാഹം നിശ്ചയിച്ചതെന്നും, വരനെ ആദ്യമായി കാണുന്നത് മണ്ഡപത്തിൽ വെച്ചാണെന്നും വധു പറഞ്ഞതോടെ വിവാഹത്തിനെത്തിയവർ ഞെട്ടി. അതുമാത്രമല്ല വരന് പ്രായക്കൂടുതലുണ്ടെന്നും പെൺകുട്ടി പരാതിപ്പെട്ടിരുന്നു. വിവാഹത്തിൽ നിന്ന് പിന്മാറുന്ന തന്നെ സുരക്ഷിതമായി പഠിക്കുന്ന ഹോസ്റ്റലിൽ എത്തിക്കണമെന്ന് പെൺകുട്ടി ആവശ്യപ്പെടുകയായിരുന്നു..