വി എസ് ഒഴിഞ്ഞു മാറിയതോ ഒഴിവാക്കിയതോ?
വി എസിനെ മാത്രം ഒഴിവാക്കിയതോ?
എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തില്‍ വിഎസ് അച്യുതാനന്ദന്‍ പങ്കെടുക്കാതിരുന്നത് ചർച്ചയാകുന്നു. മുന്‍ മുഖ്യമന്ത്രിയും ഭരണപരിഷ്‌കാര കമ്മീഷന്‍ അദ്ധ്യക്ഷനുമായ വിഎസിന് പ്രവേശന പാസ് മാത്രമാണ് ലഭിച്ചത്. ഔദ്യോഗിക ക്ഷണം ഇല്ലാത്തതിനാലാണ് വിഎസ് പങ്കെടുക്കാത്തതെന്നാണ് ലഭിക്കുന്ന സൂചന.
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്ക് ചടങ്ങിൽ പ്രത്യേകക്ഷണം ലഭിച്ചിരുന്നു. എന്നാല്‍ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് പ്രതിപക്ഷം അറിയിച്ചു. ബഹിഷ്‌കരണല്ലെന്നും മറ്റ് തിരക്കുകള്‍ ഉണ്ടെന്നുമാണ് പ്രതിപക്ഷ നേതാക്കളുടെ വിശദീകരണം. വി എസിനെ മാനിക്കാതെ പ്രതിപക്ഷ നേതാവിനെ മാനിച്ചത് നേതാക്കൾക്കിടയിൽ അസ്വാരസ്യങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്.