വി എസ് സിപിഎമ്മിന്റെ നിലവാരത്തിലേക്ക് താഴ്ന്നു: വി എം സുധീരന്‍
കോഴിക്കോട് , ചൊവ്വ, 25 മാര്‍ച്ച് 2014 (10:34 IST)
സിപിഎമ്മിന് അവരുടെ നിലവാരത്തിലേക്ക് വിഎസിനെയും താഴ്ത്താനായി എന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. ടിപി വധം സംബന്ധിച്ച് വിഎസിന്റെ മലക്കം മറിച്ചില്‍ കൊണ്ട് പാര്‍ട്ടിക്കുണ്ടായ നേട്ടം അത് മാത്രമാണെന്നും സുധീരന്‍ പറഞ്ഞു. കാലിക്കറ്റ് പ്രസ്ക്ലബ് സംഘടിപ്പിച്ച 'ദില്ലി ചലോ‘ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സുധീരന്‍. ടിപി വധത്തെക്കുറിച്ച് വിഎസ് ഉന്നയിച്ച പ്രശ്നങ്ങള്‍ സിപിഎമ്മിന്റെ ആഭ്യന്തര കാര്യമാണെന്ന് എങ്ങനെ ന്യായീകരിക്കാനാകുമെന്ന് സുധീരന്‍ ചോദിച്ചു. രമ നിരാഹാരസമരം നടത്തിയപ്പോള്‍ വിഎസ് സര്‍ക്കാരിനു കത്തു നല്‍കിയത് പാര്‍ട്ടി കാര്യമാണോ എന്നു സുധീരന്‍ ചോദിച്ചു.
Follow Webdunia malayalam