പഞ്ചലോഹ വിഗ്രഹങ്ങള്‍ വിദേശത്തേക്ക് കടത്താനുള്ള ശ്രമം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പൊലീസ് തടഞ്ഞു. അമേരിക്കയിലേക്കും, കസാക്കിസ്ഥാനിലേക്കും കടത്താനിരുന്ന പഞ്ചലോഹ വിഗ്രഹങ്ങള്‍ ഇന്ന് രാവിലെയാണ് വിമാനത്തവളത്തില്‍ കണ്‌ടെത്തിയത്.
കൊറിയര്‍ പാഴ്‌സലായാണ് വിമാനത്താവളത്തില്‍ ഇത് എത്തിയത്. നടരാജ വിഗ്രഹവും, ഗണേശ വിഗ്രഹവും, ഒരു വെള്ളിത്തളികയുമാണ് പാഴ്സലില്‍ ഉണ്ടായിരുന്നത്. വിമനത്താവളത്തില്‍ കാര്‍ഗോ പരിശോധനയ്ക്കിടെയാണ് വിഗ്രഹങ്ങള്‍ കണ്ടെത്തിയത്.
വിഗ്രഹങ്ങള്‍ വിദേശത്തേയ്ക്ക് കടത്താന്‍ ശ്രമിച്ചതിനെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാലടി ശ്രീശങ്കര ജന്മഭൂമി ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ മോഷണം പോയ സാഹചര്യത്തില്‍ വിമാനത്താവളങ്ങളില്‍ കര്‍ശന പരിശോധനയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.