വിദ്യാര്‍ത്ഥിനിക്കു പീഡനം: യുവാവ് അറസ്റ്റില്‍
നെയ്യാറ്റിന്‍കര , ചൊവ്വ, 8 ഏപ്രില്‍ 2014 (14:39 IST)
വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട കേസില്‍ കാഞ്ഞിരംകുളം നെല്ലിവിള അനീഷ് എന്ന 25 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഓട്ടോറിക്ഷാ ഡ്രൈവറായ ഇയാള്‍ക്ക് ഭാര്യയും രണ്ടു കുട്ടികളുമുണ്ട്.നെയ്യാറ്റിന്‍കരയില്‍ അമ്മൂമ്മയുടെ വീട്ടില്‍ പരീക്ഷ കഴിഞ്ഞ ശേഷം താമസിച്ചുവരവേ പെണ്‍കുട്ടിയെ കുരിശുമലയിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ് അനീഷ് നേരെ കന്യാകുമാരിക്കു കൊണ്ടുപോവുകയായിരുന്നു. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് പൊലീസ് അന്വേഷിക്കവേയാണ് അനീഷും പെണ്‍കുട്ടിയും തിരികെ വരുമ്പോള്‍ അമരവിളയില്‍ വച്ച് അനീഷിനെ അറസ്റ്റ് ചെയ്തത്.പെണ്‍കുട്ടിയെ വൈദ്യ പരിശോധന നടത്തിയതില്‍ പീഡനം നടന്നതായി തെളിഞ്ഞിട്ടുണ്ട്. അനീഷിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുന്നു.
Follow Webdunia malayalam