Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിധി കാത്ത് ഗുര്‍മീതിന്റെ അനുയായികള്‍; പഞ്ചാബും ഹരിയാനയും വീണ്ടും കലാപ ഭീതിയില്‍

ഉത്തരേന്ത്യ വീണ്ടും കലാപ ഭൂമിയാകുമോ?

വിധി കാത്ത് ഗുര്‍മീതിന്റെ അനുയായികള്‍; പഞ്ചാബും ഹരിയാനയും വീണ്ടും കലാപ ഭീതിയില്‍
, തിങ്കള്‍, 28 ഓഗസ്റ്റ് 2017 (07:32 IST)
ബലാത്സംഗക്കേസില്‍ കോടതി കുറ്റക്കാരനെന്ന് വിധിച്ച ദേര സച്ച സേനയുടെ നേതാവ് ഗുര്‍മീത് സിംഗിന്റെ ശിക്ഷ എന്താണെന്ന് കോടതി ഇന്ന് വിധിക്കും. വിധി വരാനിരിക്കേ ഹരിയാനയിലും പഞ്ചാബിലും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയത്. ശിക്ഷ വിധിക്കുന്നത് മുന്നില്‍ക്കണ്ട് വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 30,000 ഓളം ദേരാ സച്ചാ സൗദാ അനുയായികളാണ് 1000 ഏക്കര്‍ വിസ്തൃതിയുള്ള ദേര സച്ചായുടെ ആസ്ഥാനത്ത് തടിച്ചുകൂടിയിട്ടുള്ളത്.
 
ഗുര്‍മീത് കുറ്റക്കാരനാണെന്ന കോടതി വിധിയെ തുടര്‍ന്ന് അനുയായികള്‍ നടത്തിയ സംഘര്‍ഷങ്ങളില്‍ മുപ്പതിലധികം ആളുകളാണ് കൊല്ലപ്പെട്ടത്. ഇന്ന് കലാപം വീണ്ടും ഉണ്ടായേക്കാമെന്ന സൂചനയാണ് സുരക്ഷാ സേനയ്ക്ക് ലഭിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ കനത്ത സുരക്ഷയാണ് പ്രദേശത്ത് നല്‍കിയിരിക്കുന്നത്.
 
അതേസമയം, സംഭവത്തില്‍ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു. വിശ്വാസത്തിന്‍റെ പേരില്‍ നിയമം കയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ലെന്നും അക്രമികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നുമായിരുന്നു മോദി പറഞ്ഞത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പിണറായിയോടൊപ്പം പീഡനവീരൻ ആൾദൈവം ? വീണ്ടും പാളിപ്പോയ ഫോട്ടോഷോപ്പ് തന്ത്രം - സംഘികളെ പൊളിച്ചടക്കി സോഷ്യൽ മീഡിയ