വിവാദനായിക ഇപ്പോഴും തിരക്കിലാണ് !

സരിതയുടെ പുതിയ ജീവിതം ഞെട്ടിക്കും !

Webdunia
വെള്ളി, 15 സെപ്‌റ്റംബര്‍ 2017 (10:57 IST)
മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ ഭരണകാലത്ത് വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന സോളാര്‍ കേസ് നായികയായിരുന്നു സരിതാ നായര്‍.  യുഡിഎഫ് സര്‍ക്കാരിനെതിരെ വെളിപ്പെടുത്തലുകള്‍ നടത്തിയ സരിത ഇപ്പോള്‍ സൈലന്റായ ജീവിതം നയിക്കുകയാണ്.
 
തിരുവനന്തപുരം വിളവൂര്‍ക്കല്‍ നാലാം കല്ലിനു സമീപത്തുള്ള മണിമാളികയിലാണ് ഇപ്പോള്‍ സരിത താമസിക്കുന്നത്. ആഡംബര വാഹനത്തിലാണ് ഇവരുടെ സഞ്ചാരം. രാഷ്ട്രീയ താല്‍പ്പര്യങ്ങളൊന്നും തന്നെ ഇപ്പോള്‍ സരിതയ്ക്കില്ലെന്നാണ് വിവരം. സോളാര്‍ കേസില്‍ ജയിലില്‍ ആയിരുന്നപ്പോള്‍ സരിത ബ്യൂട്ടീഷ്യന്‍ കോഴ്‌സും തയ്യലും പഠിച്ചിരുന്നു.
 
ചലച്ചിത്ര താരമായും അവതാരകയായും എഴുത്തുകാരിയായുമെല്ലാം സരിത കുറച്ചു കാലം വരെ സജീവമായിരുന്നു. സോളാര്‍ മേഖലയോട് സരിത പൂര്‍ണമായി വിട പറഞ്ഞു കഴിഞ്ഞു. ഇപ്പോള്‍ റിയല്‍ എസ്‌റ്റേറ്റ് ബിസിനസിലാണ് ഇവര്‍ ശ്രദ്ധ നല്‍കുന്നത്. സോളാര്‍ തട്ടിപ്പില്‍ സരിതയ്‌ക്കെതിരേ 39 കേസുകളാണ് ഉണ്ടായിരുന്നു. അഞ്ചര കോടിയുടെ സാമ്പത്തിക തട്ടിപ്പ് സരിത നടത്തിയെന്നായിരുന്നു കേസ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

പ്രധാനമന്ത്രി മോദിയെ വധിക്കാന്‍ അമേരിക്ക പദ്ധതിയിട്ടോ! യുഎസ് സ്‌പെഷ്യല്‍ ഫോഴ്സ് ഓഫീസര്‍ ടെറന്‍സ് ജാക്സണ്‍ ധാക്കയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

മദ്യപിച്ചുണ്ടായ തര്‍ക്കം കൊലപാതകത്തിലേക്ക് നയിച്ചു: സുഹൃത്തിനെ പിക്കാസുകൊണ്ട് കൊലപ്പെടുത്തി

Aishwarya Rai Speech: 'ഒരേയൊരു ജാതിയേയുള്ളൂ, മനുഷ്യന്‍'; മോദിയെ മുന്നിലിരുത്തി ഐശ്വര്യ റായിയുടെ പ്രസംഗം

എല്ലാ വാര്‍ഡുകളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, തെരുവ് നായ്ക്കളുടെ ശല്യം അവസാനിപ്പിക്കും; തിരുവനന്തപുരത്തിന് ബിജെപി സംസ്ഥാന അധ്യക്ഷന്റെ വാഗ്ദാനം

ഇന്ത്യയെ ഒരിക്കലും വിശ്വസിക്കാനാവില്ല, ഏത് നിമിഷവും പൂർണമായ യുദ്ധമുണ്ടാകാം, രാജ്യം ജാഗ്രതയിലാണെന്ന് പാക് പ്രതിരോധ മന്ത്രി

അടുത്ത ലേഖനം
Show comments