Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ മദനിക്ക് അനുമതിയില്ല; ബുധനാഴ്ച സംസ്ഥാനത്ത് ഹര്‍ത്താല്‍

മകന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ മദനിക്ക് അനുമതിയില്ല; ബുധനാഴ്ച സംസ്ഥാനത്ത് പിഡിപി ഹര്‍ത്താല്‍

വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ മദനിക്ക് അനുമതിയില്ല; ബുധനാഴ്ച സംസ്ഥാനത്ത് ഹര്‍ത്താല്‍
തിരുവന്തപുരം , തിങ്കള്‍, 24 ജൂലൈ 2017 (16:46 IST)
ബുധനാഴ്ച സംസ്ഥാനത്ത് പിഡിപി ഹര്‍ത്താല്‍. പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിക്ക് കേരളത്തിലേക്ക് വരാനുള്ള അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് ബുധനാഴ്ച സംസ്ഥാനത്ത് പിഡിപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
 
ബംഗളൂരു സ്ഫോടന കേസില്‍ ജയിലില്‍ കഴിയുന്ന അബ്ദുള്‍  നാസര്‍ മദനിക്ക് കേരളത്തില്‍ വരാനുള്ള അനുമതി എന്‍‌ഐഎ പ്രത്യേക കോടതി നല്‍കിയിരുന്നു. എന്നാല്‍ അത് അസുഖ ബാധിതരായ മാതാപിതാക്കളെ കാണാനാണ്. അതേസമയം തന്റെ മകന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കണമെന്ന മദനിയുടെ ആവശ്യം കോടതി തള്ളി. 
 
ആഗസ്റ്റ് ഒന്ന് മുതല്‍ ആറുവരെ കേരളത്തില്‍ കഴിയാനുള്ള അനുമതിയാണ് കോടതി നല്‍കിയിരിക്കുന്നത്. ഏഴാം തീയതി ജയിലില്‍ മടങ്ങിയെത്താനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആഗസ്റ്റ് ഒമ്പതിന് തീരുമാനിച്ച മകന്റെ കല്ല്യാണത്തിന് പങ്കെടുക്കാന്‍ കോടതി അനുവദിച്ചില്ല. ഇതേ തുടര്‍ന്നാണ് ബുധനാഴ്ച സംസ്ഥാനത്ത് പിഡിപി ഹര്‍ത്താല് ആഹ്വാനം ചെയ്തിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഇനി സൌജന്യ വൈഫൈ ലഭ്യമാകും?