Select Your Language

Notifications

webdunia
webdunia
webdunia
webdunia

വീണ്ടും ഋഷിരാജ് സിങ്ങിന്റെ മിന്നല്‍ പരിശോധന; അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന ബീയര്‍ പാര്‍ലര്‍ പൂട്ടിച്ചു

ബീയര്‍ പാര്‍ലറുകളില്‍ വീണ്ടും എക്സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ്ങിന്റെ മിന്നല്‍ പരിശോധന.

പാലക്കാട്
പാലക്കാട് , വെള്ളി, 24 ജൂണ്‍ 2016 (18:36 IST)
ബീയര്‍ പാര്‍ലറുകളില്‍ വീണ്ടും എക്സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ്ങിന്റെ മിന്നല്‍ പരിശോധന.
ലൈസന്‍സ് വ്യവസ്ഥ ലംഘിച്ച്‌ റസ്റ്ററന്റില്‍ ബീയര്‍ വില്‍പന നടത്തിയ ഹോട്ടലിനെതിരെ കേസെടുക്കാനും ബീയര്‍ പാര്‍ലര്‍ പൂട്ടാനും അദ്ദേഹം നിര്‍ദേശം നല്‍കി.
 
ഇന്ന് നടത്തിയ മിന്നല്‍ പരിശോധനയിലാണ് പാലക്കാട് ചന്ദ്രനഗറിനു സമീപത്തെ ഹോട്ടലായ ശ്രീചക്രയില്‍ അനധികൃത ബീയര്‍ വില്‍പന ശ്രദ്ധയില്‍പെട്ടത്. ഹോട്ടലിന്റെ താഴെയുള്ള ബീയര്‍ പാര്‍ലറില്‍ നിയമപ്രകാരം വില്‍പനയ്ക്ക് അനുമതിയുണ്ടായിരുന്നതെങ്കിലും മുകള്‍നിലയിലെ റസ്റററന്റിലും ബീയര്‍ വില്‍പന നടത്തിയിരുന്നു. ഇതിന്റെ പേരില്‍ ഹോട്ടല്‍ ലൈസന്‍സിക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തു.
 
പാലക്കാട് നഗരത്തില്‍ ജില്ലാ ആശുപത്രിക്കു സമീപവും കോട്ടമൈതാനം വാടികയ്ക്കു സമീപവമുള്ള മറ്റു രണ്ടു ബീയര്‍പാലര്‍ലറുകളിലും കമ്മിഷണര്‍ പരിശോധന നടത്തി. എന്നാല്‍ ഈ രണ്ട് പാര്‍ലറുകളിലും ചട്ടലംഘനമൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നയമില്ലാത്ത നയപ്രഖ്യാപനമാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റേത്: രമേശ് ചെന്നിത്തല