Select Your Language

Notifications

webdunia
webdunia
webdunia
webdunia

വീണ്ടും തെരുവുനായകളുടെ നരനായാട്ട്; തിരുവനന്തപുരം പുല്ലുവിളയില്‍ നായയുടെ കടിയേറ്റ് മത്സ്യത്തൊഴിലാളി മരിച്ചു

തെരുവുനായയുടെ കടിയേറ്റ് ഒരാൾ മരിച്ചു

വീണ്ടും തെരുവുനായകളുടെ നരനായാട്ട്; തിരുവനന്തപുരം പുല്ലുവിളയില്‍ നായയുടെ കടിയേറ്റ് മത്സ്യത്തൊഴിലാളി മരിച്ചു
തിരുവനന്തപുരം , തിങ്കള്‍, 22 മെയ് 2017 (07:58 IST)
തിരുവനന്തപുരം പുല്ലുവിളയിൽ തെരുവുനായയുടെ കടിയേറ്റ് ഒരാൾ മരിച്ചു. മത്സ്യത്തൊഴിലാളിയായ ജോസ്‌ക്ലിൻ (52) ആണ് മരണമടഞ്ഞത്. ഇന്നലെ രാത്രിയാണ് ജോസ്‌ക്ലിന് നായയുടെ കടിയേല്‍ക്കുന്നത്. നായകളുടെ കൂട്ടത്തോടെയുള്ള ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും ഇന്നു രാവിലെ മരണത്തിന് കീഴടങ്ങുകയായിരുന്നു. 
 
ജോലി കഴിഞ്ഞ് വീട്ടിലെത്തി ഭക്ഷണം കഴിച്ചശേഷം രാത്രി പുറത്തിറങ്ങിയപ്പോളായിരുന്നു കടല്‍ത്തീരത്ത് വെച്ച് ഇയാള്‍ക്ക് നായയുടെ കടിയേല്‍ക്കുന്നത്. ദേഹമാസകലം ഉണ്ടായിരുന്ന മുറിവുകളിലൂടെ ധാരാളം രക്തം  വാര്‍ന്നുപോയതാണ് മരണത്തിന് കാരണമായതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കഴിഞ്ഞ ഓഗസ്റ്റിൽ ഇതേ സ്ഥലത്തുവെച്ച് നായയുടെ കടിയേറ്റ് വൃദ്ധ മരിച്ചിരുന്നു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കുടിയേറ്റക്കാരെ കൈയേറ്റക്കാരാക്കാനുള്ള ശ്രമം അനുവദിക്കില്ല, രണ്ടു വര്‍ഷത്തിനുള്ളില്‍ അര്‍ഹതപ്പെട്ടവര്‍ക്കെല്ലാം പട്ടയം നല്‍കും: മുഖ്യമന്ത്രി