ദിലീപിന്‍റെ ചാലക്കുടിയിലെ തിയേറ്റര്‍ ഡി സിനിമാസ് പൂട്ടാന്‍ ചാലക്കുടി നഗരസഭ തീരുമാനിച്ചു. കൈവശാവകാശവും ലൈസന്‍സും റദ്ദാക്കാനും തീരുമാനിച്ചു.
നഗരസഭയുടെ അനുമതിയില്ലാതെ ഉയര്‍ന്ന ശേഷിയുള്ള വൈദ്യുതി മോട്ടോറുകള്‍ പ്രവര്‍ത്തിപ്പിച്ചു, നഗരസഭയുടെ അംഗീകാരമില്ലാതെ കെട്ടിടത്തിന്‍റെ പ്ലാന്‍ മാറ്റി തുടങ്ങിയ ഗുരുതരമായ തെറ്റുകളാണ് ഡി സിനിമാസ് വരുത്തിയിരിക്കുന്നത്.
വിജിലന്‍സ് അന്വേഷണം അവസാനിക്കും വരെ തിയേറ്റര്‍ പൂട്ടാനാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ വിജിലന്‍സ് അന്വേഷണം അവസാനിച്ചാലും ലൈസന്‍സ് നല്‍കില്ല. നഗരസഭയുടെ പ്രത്യേക കൌണ്‍സില്‍ യോഗം ചേര്‍ന്നാണ് ഡി സിനിമാസിനെതിരായ തീരുമാനം കൈക്കൊണ്ടത്.
നഗരസഭയില്‍ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും അംഗങ്ങള്‍ ഒരുപോലെ ഡി സിനിമാസിനെതിരായ നടപടിയെ അനുകൂലിച്ചു.