Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശ്രീ രവീന്ദ്രന്‍ മാഷേ, ആർഎസ്‌എസ്‌ ശാഖയിൽ പോയിരുന്ന കാര്യം താങ്കള്‍ നിഷേധിക്കുന്നില്ല; വെല്ലുവിളി ഏറ്റെടുക്കാൻ തയ്യാറാണെങ്കിൽ... നമുക്ക് നോക്കാം: അനില്‍ അക്കര

ശ്രീ രവീന്ദ്രന്‍ മാഷേ, ആർഎസ്‌എസ്‌ ശാഖയിൽ പോയിരുന്ന കാര്യം താങ്കള്‍ നിഷേധിക്കുന്നില്ല; വെല്ലുവിളി ഏറ്റെടുക്കാൻ തയ്യാറാണെങ്കിൽ... നമുക്ക് നോക്കാം: അനില്‍ അക്കര
തൃശൂർ , ശനി, 28 ഒക്‌ടോബര്‍ 2017 (12:26 IST)
വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിനു നേരെ വീണ്ടും ആരോപണവുമായി അനില്‍ അക്കര എംഎല്‍എ. രവീന്ദ്രനാഥിന് സംഘപരിവാര്‍ പശ്ചാതലമുണ്ടെന്ന അനില്‍ അക്കരയുടെ ആരോപണം തള്ളി കഴിഞ്ഞ ദിവസം മന്ത്രിയുടെ ഓഫീസ് പത്രക്കുറിപ്പ് ഇറക്കിയതിനു പിന്നാലെയാണ് വീണ്ടും ആരോപണവുമായി അനില്‍ അക്കര എത്തിയിരിക്കുന്നത്.
 
ഞാന്‍ പറഞ്ഞത് രവീന്ദ്രന്‍മാഷ് എബിവിപി യുടെ സ്ഥാനാര്‍ത്ഥിയായി നോമിനേഷന്‍ നല്‍കിയെന്നാണ്. താങ്കള്‍ അത് നിഷേധിച്ചില്ല. താങ്കള്‍ കുട്ടിക്കാലത്ത് ചെരനെല്ലോര്‍ ആര്‍ എസ് എസ് ശാഖയില്‍ പോയിരുന്നു എന്നുപറഞ്ഞതും താങ്കള്‍ നിഷേധിക്കുന്നില്ല. പിന്നെ എന്റെ അഭിപ്രായത്തോട് പ്രധിഷേധം രേഖപ്പെടുത്താം അത് ഞാന്‍ സ്വാഗതം ചെയ്യുന്നു. പിന്നെ എന്താണ് യഥാര്‍ത്ഥ വസ്തുത? പറയൂ... മാഷ് തന്നെ പറയൂ ഇതൊന്നും ഇല്ല എന്ന് പറഞ്ഞ് ഒരുവെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറാണെങ്കില്‍...നമുക്ക് നോക്കാമെന്നും അനില്‍ അക്കര പറഞ്ഞു.   
 
അനില്‍ അക്കരയുടെ ഫേസ്ബുക്ക് പോസ്റ്റ്‌ വായിക്കാം
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രാത്രിയില്‍ വനിതാ ഹോസ്‌റ്റലില്‍ എസ്ഐയുടെ രഹസ്യ സന്ദര്‍ശനം; ചോദ്യം ചെയ്ത കുട്ടിക്ക് ക്രൂരമർദനം - ഡിജിപി വിശദീകരണം തേടി