Webdunia - Bharat's app for daily news and videos

Install App

സംശയത്തിന്റെ നിഴലിൽ മഞ്ജുവും?! - ചോദ്യം ചെയ്യലിന്റെ സത്യാവസ്ഥ ഇതോ?

ആരാണ് ശരി? ദിലീപോ മഞ്‌ജുവോ? - ഒടുവിൽ അക്കാര്യത്തിനും തീരുമാനമായി

Webdunia
വെള്ളി, 7 ജൂലൈ 2017 (15:13 IST)
നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ആരോപണ വിധേയനായ നടൻ ദിലീപിനേയും സംവിധായകൻ നാദിർഷയേയും 13 മണിക്കൂറുകളോളം അലുവ പൊലീസ് ക്ലബിൽ വെച്ച് പൊലീസ് ചോദ്യം ചെയ്തിരുന്നു. നിർണായകമായ പല വിവരങ്ങളും ചോദ്യം ചെയ്യലിലൂടെ പൊലീസിനു ലഭിച്ചതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അതോടൊപ്പം, ദിലീപിന്റെ ആദ്യ ഭാര്യയും നടിയുമായ മഞ്‌ജു വാര്യരേയും ഇതേ കേസുമായി ബന്ധപ്പെട്ട് എഡിജിപി ബി സന്ധ്യ അടങ്ങുന്ന അന്വേഷണ സംഘം ചോദ്യം ചെയ്തുവെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. മംഗളം ടെലിവിഷൻ ചാനൽ ആയിരുന്നു ഇക്കാര്യം പുറത്തുവിട്ടത്. 
 
ആലുവ പോലീസ് ക്ലബിലേക്ക് വിളിപ്പിച്ചെങ്കിലും അവിടേക്ക് വരാന്‍ മഞ്ജു വാര്യര്‍ തയ്യാറായില്ല. തുടര്‍ന്ന് കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെത്തിയാണ് മഞ്ജു വാര്യരെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിനോട് മ‍ഞ്ജു വാര്യര്‍ സഹകരിച്ചില്ലെന്നും ഇതിനെ തുടര്‍ന്ന് ബി സന്ധ്യ മഞ്ജുവിനോട് തട്ടിക്കയറിയതായും മംഗളം ബ്രേക്കിംഗ് ന്യൂസായി നല്‍കിയിരിന്നു.
  
നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ദിലീപ് മാത്രമല്ല മഞ്ജുവും സംശയത്തിന്റെ നിഴലിൽ തന്നെയാണെന്നാണ് സൂചനകൾ. അതല്ലെങ്കിൽ, ആക്രമിക്കപ്പെട്ട നടിയുടെ അടുത്ത സുഹൃത്തായ മഞ്ജുവിന്റെ മൊഴി രേഖപ്പെടുത്തിയത് എന്തിനാണെന്ന ചോദ്യവും സോഷ്യൽ മീഡിയകളിൽ ഉയരുന്നുണ്ട്.  
 
പലപ്പോഴും തനിക്കെതിരായ ഗൂഢാലോചനകൾ നടക്കുന്നത് മുംബൈയില്‍ നിന്നാണെന്ന് ദിലീപ് പറഞ്ഞിരുന്നു. തന്നെ സിനിമയിൽ നിന്നും പൂർണമായും പുറത്താക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ദിലീപ് വ്യക്തമാക്കിയിരുന്നു. പരസ്യ ചിത്രങ്ങളുടെ സംവിധായകനായ ശ്രീകുമാറിനെ ലക്ഷ്യമിട്ടാണ് ദിലീപ് ഇതുപറഞ്ഞതെന്നും വാര്‍ത്തകൾ ഉണ്ടായി. ദിലീപുമായി വിവാഹ മോചനത്തിന് ശേഷം മഞ്ജുവിനെ സിനിമാ രംഗത്ത് പിന്തുണ നല്‍കുന്ന വ്യക്തിയാണ് ശ്രീകുമാര്‍ . ശ്രീകുമാറിന്റെ ഒടിയനിലും രണ്ടാമൂഴത്തിലും മഞ്ജുവിന് പ്രധാന റോളുകൾ ഉണ്ട്. 
 
എന്നാൽ, ദിലീപിനെതിരായ വാർത്തകൾ മറയ്ക്കുന്നതിനായിട്ടാണ് കേസിലേക്ക് മഞ്ജുവിനെ എടുത്തിട്ടതെന്നും ആരാധകർ പറയുന്നു. കേസ് വഴിതിരിച്ച് മാധ്യമ ശ്രദ്ധ മാറ്റാനാണ് ഈ നീക്കമെന്നും വിമര്‍ശനമുണ്ട് . ദിലീപ് ആണ് ശരിയെന്ന് ദിലീപിന്റെ ആരാധകരും മഞ്‌ജു ഇക്കാര്യത്തിൽ നിരപരാധിയാണെന്ന് മഞ്‌ജുവിന്റെ ആരാധകരും ഒരുപോലെ വാദിക്കുകയാണ്.

വായിക്കുക

ഇത്തവണ ക്ലാസിക് ക്രിമിനൽ വരുന്നത് മറ്റൊരു ഉദ്ദേശത്തോടെ?; ദൃശ്യം 3 വാർത്തകളിൽ പ്രതികരിച്ച് ജീത്തു ജോസഫ്

Border Gavaskar Trophy 2024-25: ക്യാപ്റ്റൻ രോഹിത്തിനേക്കാൾ റൺസ് ബുമ്രയ്ക്ക്, റൺസടിച്ച് കൂട്ടി ട്രാവിസ് ഹെഡ്, പരിഹാസ്യനായി കോലി

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

എല്ലാം കാണുക

ഏറ്റവും പുതിയത്

നാണക്കേടില്‍ ഇടത് പാര്‍ട്ടികള്‍; ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പില്‍ നോട്ടയ്ക്ക് ലഭിച്ച വോട്ടുപോലും കിട്ടിയില്ല

വരന് മോശം സിബില്‍ സ്‌കോര്‍; വിവാഹത്തില്‍ നിന്ന് പിന്മാറി വധുവിനെ കുടുംബം

അമേരിക്കയില്‍ 487 ഇന്ത്യന്‍ പൗരന്മാര്‍ കൂടി നാടുകടത്തല്‍ ഭീഷണി നേരിടുന്നുണ്ടെന്ന് വിദേശകാര്യമന്ത്രാലയം

ബാലികയെ പീഡിപ്പിച്ച 60 കാരന് 25 വർഷം കഠിനതടവ്

കാണാതായ ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

അടുത്ത ലേഖനം
Show comments