Webdunia - Bharat's app for daily news and videos

Install App

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; പാലക്കാട് ഉരുള്‍പ്പൊട്ടല്‍, അട്ടപ്പാടിയില്‍ വെള്ളക്കെട്ടില്‍ വീണ് കുട്ടി മരിച്ചു

സംസ്ഥാനത്തെങ്ങും കനത്ത മഴ

Webdunia
ഞായര്‍, 17 സെപ്‌റ്റംബര്‍ 2017 (12:29 IST)
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. രണ്ട് ദിവസമായി ആരംഭിച്ച മഴ സംസ്ഥാനത്ത് പലയിടങ്ങളിലായി വന്‍ നാശനഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. പാലക്കാട് അട്ടപ്പാടിയില്‍ വെള്ളക്കെട്ടില്‍ വീണ് കുട്ടി മരിച്ചു. മൂന്നാം ക്ലാസുകാരിയായ ആതിരയാണ് മരിച്ചത്. കക്കൂസിനായി എടുത്ത കുഴിയില്‍ ആതിര വീഴുകയായിരുന്നു. ആരും അറിഞ്ഞിരുന്നില്ല. 
 
സംസ്ഥാനത്തും ലക്ഷദ്വീപിലും 21 വരെ വ്യാപകമായി മഴ പെയ്യുമെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഇടിയോടു കൂടിയുള്ള മഴയാണ് സംസ്ഥാനത്തെങ്ങുമുള്ളത്. രാജ്യമെങ്ങും അടുത്തയാഴ്‌ചയോടെ മൺസൂൺ ഒരു വട്ടം കൂടി ശക്‌തമാകുമെന്നാണ് കാലാവസ്‌ഥാ പ്രവചനം. കനത്ത മഴയിൽ പലയിടത്തും ഉരുൾപൊട്ടി. അട്ടപ്പാടി ആനക്കല്ലില്‍ ഇന്നു പുലര്‍ച്ചെ ഉരുള്‍പൊട്ടി. നാലു വീടുകള്‍ ഭാഗികമായി തകര്‍ന്നു. വ്യാപകകൃഷിനാശവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 
 
കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കൊച്ചിയിൽ ഇന്നലെ രാത്രി പെയ്ത മഴയിൽ പലയിടത്തും കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടു. 16 ശതമാനമാണു സംസ്‌ഥാനത്തെ മഴക്കുറവ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

പാക്കിസ്ഥാന്റെ ചൈനീസ് മിസൈലുകള്‍ക്ക് ലക്ഷ്യം കാണാന്‍ സാധിച്ചില്ല ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഇന്ത്യന്‍ സേന

Thrissur Pooram: തൃശൂർ പൂരത്തിനിടെ ആന വിരണ്ടോടിയ സംഭവം: ആളുകൾ ആനയുടെ കണ്ണിലേക്ക് ലേസർ അടിച്ചെന്ന് പാറമേക്കാവ്

ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യം, പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാത്രി എട്ടിന് രാജ്യത്തെ അഭിസംബോധന ചെയ്യും

ഒന്നാം ക്ലാസില്‍ പ്രവേശന പരീക്ഷ നടത്തരുത്, അനധികൃത പിരിവും പാടില്ല; കര്‍ശന നടപടിയെന്ന് വിദ്യാഭ്യാസ മന്ത്രി

ഇന്ത്യ-പാക് സംഘര്‍ഷത്തിന് പിന്നാലെ രാജ്യത്ത് അടച്ചിട്ട 32 വിമാനത്താവളങ്ങളും തുറന്നു

അടുത്ത ലേഖനം
Show comments