Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാനത്ത് കനത്ത മഴ; വന്‍ നാശനഷ്ടം, 21 വരെ വ്യാപകമായി മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍

മഴയില്‍ മുങ്ങിക്കുളിച്ച് കേരളം

സംസ്ഥാനത്ത് കനത്ത മഴ; വന്‍ നാശനഷ്ടം, 21 വരെ വ്യാപകമായി മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍
, ഞായര്‍, 17 സെപ്‌റ്റംബര്‍ 2017 (10:33 IST)
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. രണ്ട് ദിവസമായി ആരംഭിച്ച മഴ സംസ്ഥാനത്ത് പലയിടങ്ങളിലായി വന്‍ നാശനഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. സംസ്ഥാനത്തും ലക്ഷദ്വീപിലും 21 വരെ വ്യാപകമായി മഴ പെയ്യുമെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. 
 
ഇടിയോടു കൂടിയുള്ള മഴയാണ് സംസ്ഥാനത്തെങ്ങുമുള്ളത്. രാജ്യമെങ്ങും അടുത്തയാഴ്‌ചയോടെ മൺസൂൺ ഒരു വട്ടം കൂടി ശക്‌തമാകുമെന്നാണ് കാലാവസ്‌ഥാ പ്രവചനം. കനത്ത മഴയിൽ പലയിടത്തും ഉരുൾപൊട്ടി. വ്യാപകകൃഷിനാശവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 
 
കടൽ പ്രക്ഷുബ്ധമായതിനാൽ മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കൊച്ചിയിൽ ഇന്നലെ രാത്രി പെയ്ത മഴയിൽ പലയിടത്തും കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടു. 16 ശതമാനമാണു സംസ്‌ഥാനത്തെ മഴക്കുറവ്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മോദിക്കിന്ന് പിറന്നാള്‍: രാജ്യത്തെ ഏറ്റവും വലിയ അണക്കെട്ട് ഉദ്ഘാടനം ചെയ്യും