Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാനത്ത് വീണ്ടും പനിമരണം; കോഴിക്കോട് വടകരയില്‍ പനി ബാധിച്ച് ഗര്‍ഭിണി മരിച്ചു

സംസ്ഥാനത്ത് വീണ്ടും പനിമരണം

Fever Death
കോഴിക്കോട് , ശനി, 17 ജൂണ്‍ 2017 (10:02 IST)
സംസ്ഥാനത്ത് വീണ്ടും പനിമരണം. കോഴിക്കോട് വടകരയിലാണ് എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് ഗര്‍ഭിണി മരിച്ചത്.മടപ്പള്ളി പൂതം കുനിയിൽ നിഷ (34) ആണ് മരിച്ചത്. ഒരാഴ്ചയായി പനിക്ക് ചികിത്സയിലായിരുന്ന നിഷ കോഴിക്കോട് മെഡിക്കൽ കോളജില്‍ വെച്ചാണ് മരിച്ചത്. 
 
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് രണ്ടുപേരാണ്  പനി ബാധിച്ച് മരിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ മലബാറിലും പനി വ്യാപകമാവുകയാണ്. കോഴിക്കോട് ജില്ലയില്‍ മാത്രം ഡെങ്കിപ്പനി ബാധിച്ച് ഏഴു പേരാണ് മരിച്ചത്. പകര്‍ച്ച പനിയെ തുടര്‍ന്ന് ആയിരക്കണക്കിന് ആളുകളാണ് ആരോഗ്യ കേന്ദ്രങ്ങളില്‍ ചികിത്സ തേടിയെത്തുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബാര്‍ ലൈസന്‍സ് ഇനി പുതുക്കില്ല, മദ്യക്കച്ചവടം അവസാനിപ്പിക്കുന്നു: ബിജുരമേശ്