സന്തത സഹചാരികള്‍ ഓരോരുത്തരായി ദിലീപിനെ കാണാന്‍ ആലുവ സബ്ജയിലിലേക്ക്!

ഹരിശ്രീ അശോകനും രഞ്ജിത്തും ദിലീപിനെ സന്ദര്‍ശിച്ചു

Webdunia
ഞായര്‍, 3 സെപ്‌റ്റംബര്‍ 2017 (16:48 IST)
നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ കാണാന്‍ സിനിമാ മേഖലയില്‍ ഉള്ളവര്‍ ഓരോരുത്തരായി ആലുവ സബ്ജയിലിലേക്ക് എത്തിത്തുടങ്ങി. നടന്‍ ഹരിശ്രീ അശോകന്‍ ദിലീപിനെ ജയിലില്‍ എത്തി സന്ദര്‍ശിച്ചു.
 
സംവിധായകന്‍ രഞ്ജിത്തും നടന്‍ സുരേഷ് കൃഷ്ണയും ദിലീപിനെ സന്ദര്‍ശിക്കാന്‍ എത്തി. ഏകദേശം പത്തു മിനിറ്റോളം ഇരുവരും തമ്മില്‍ സംസാരിച്ചു. ഇന്ന് രാവിലെ നടനും ദിലീപിന്റെ സുഹൃത്തുമായ കലാഭവന്‍ ഷാജോണ്‍ ദിലീപിനെ കാണാന്‍ എത്തിയിരുന്നു. അധികം സമയം അനുവദിക്കാത്തതുകൊണ്ട് കൂടുതല്‍ സംസാരിക്കാന്‍ കഴിഞ്ഞില്ലെന്ന് ഷാജോണ്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
 
ഇന്നലെ കാവ്യാ മാധവനും ദിലീപിന്റെ മകള്‍ മീനാക്ഷിയും സുഹൃത്ത് നാദിര്‍ഷായും കാവ്യയുടെ അച്ഛന്‍ മാധവനും ദിലീപിനെ കാണാന്‍ ജയിലില്‍ എത്തിയിരുന്നു. ഇന്നലെ വൈകിട്ടോടെയായിരുന്നു സന്ദര്‍ശനം. ദിലീപിന്റെ ജമ്യ ഹര്‍ജി രണ്ടാം തവണയും ഹൈക്കോടതി തള്ളിയതിന്റെ പശ്ചാത്തലത്തിലാണ് എല്ലാവരും ദിലീപിനെ സന്ദര്‍ശിക്കാന്‍ എത്തിയിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ചോദ്യം ചെയ്യലിന് ഹാജരായില്ല, അനിൽ അംബാനിയുടെ 1400 കോടിയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി

പ്രധാനമന്ത്രി മോദിയെ വധിക്കാന്‍ അമേരിക്ക പദ്ധതിയിട്ടോ! യുഎസ് സ്‌പെഷ്യല്‍ ഫോഴ്സ് ഓഫീസര്‍ ടെറന്‍സ് ജാക്സണ്‍ ധാക്കയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

മദ്യപിച്ചുണ്ടായ തര്‍ക്കം കൊലപാതകത്തിലേക്ക് നയിച്ചു: സുഹൃത്തിനെ പിക്കാസുകൊണ്ട് കൊലപ്പെടുത്തി

Aishwarya Rai Speech: 'ഒരേയൊരു ജാതിയേയുള്ളൂ, മനുഷ്യന്‍'; മോദിയെ മുന്നിലിരുത്തി ഐശ്വര്യ റായിയുടെ പ്രസംഗം

എല്ലാ വാര്‍ഡുകളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, തെരുവ് നായ്ക്കളുടെ ശല്യം അവസാനിപ്പിക്കും; തിരുവനന്തപുരത്തിന് ബിജെപി സംസ്ഥാന അധ്യക്ഷന്റെ വാഗ്ദാനം

അടുത്ത ലേഖനം
Show comments