Webdunia - Bharat's app for daily news and videos

Install App

ദിലീപിനെ കണ്ട മീനാക്ഷി കരഞ്ഞില്ല, പക്ഷേ അവള്‍ക്ക് പറയാനുണ്ടായിരുന്നു ചിലത്! - മീനാക്ഷിയുടെ പ്രതികരണം വൈറലാകുന്നു

മീനാക്ഷി മഞ്ജുവിന്റെ മകള്‍ തന്നെ! - ദിലീപിനെ കാണാന്‍ ജയിലില്‍ എത്തിയ മകളുടെ പ്രതികരണം വൈറലാകുന്നു!

Webdunia
ഞായര്‍, 3 സെപ്‌റ്റംബര്‍ 2017 (16:21 IST)
നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ കാണാന്‍ ഇന്നലെ മകള്‍ മീനാക്ഷിയും ഭാര്യ കാവ്യാ മാധവനും ജയിലില്‍ എത്തിയിരുന്നു. ദിലീപ് അറസ്റ്റിലായി 50ദിവസം കഴിഞ്ഞപ്പോഴാണ് ഇരുവരും താരത്തെ കാണാന്‍ ജയിലിലെത്തിയതെന്നതും ശ്രദ്ധേയം.  
 
ദിലീപിനെ കാണണമെന്ന കാവ്യയുടെ വാശിയായിരുന്നു ഇന്നലെ സന്ദര്‍ശനത്തിനു പിന്നിലെ കാരണം. ദിലീപിനെ കണ്ട് പുറത്തിറങ്ങിയ കാവ്യയോ മീനാക്ഷിയോ സുഹൃത്ത് നാദിര്‍ഷായോ മാധ്യമങ്ങളോട് പ്രതികരിച്ചില്ല. എന്നാല്‍, ജയിലില്‍ വെച്ച് മീനാക്ഷി പ്രതികരിച്ചിരുന്നുവത്രേ. 
 
ദിലീപിനെ കണ്ടതും നാദിര്‍ഷായും കാവ്യയും പൊട്ടിക്കരഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, മീനാക്ഷിയുടെ നിലപാട് പൊലീസുകാരെ പോലും അമ്പരപ്പിച്ചുവത്രേ. അച്ഛനെ കണ്ട മീനാക്ഷി പക്ഷേ കരഞ്ഞില്ല. ദിലീപിനെ കണ്ടെങ്കിലും കാര്യമായ ഭാവവ്യത്യാസമൊന്നും മീനാക്ഷിയുടെ മുഖത്ത് ഉണ്ടായിരുന്നില്ലെത്രേ. കരുതലോടെ അച്ഛനോട് ഓരോ കാര്യങ്ങളും അവള്‍ ചോദിച്ചറിഞ്ഞുവെന്ന് ജയില്‍ അധികൃതര്‍ പറയുന്നു. മീനാക്ഷിയുടെ ഈ പ്രതികരണത്തില്‍ അടുത്തുണ്ടായിരുന്ന ജയില്‍ അധികൃതര്‍ അത്ഭുതപ്പെട്ടുവെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 
 
ഈ വാര്‍ത്ത പുറത്ത് വന്നതോടെ മഞ്ജുവിന്റെ മകളുടെ കരുത്തിനെ കുറിച്ചാണ് ആരാധകര്‍ സംസാരിക്കുന്നത്. കാര്യ ഗൌരവമുള്ള കുട്ടിയാണ് മീനാക്ഷിയെന്നാണ് ഇപ്പോള്‍ എല്ലാവരും പറയുന്നത്, ഏത് സാഹചര്യത്തേയും കരുത്തോടെ ധൈര്യത്തോടെ നോക്കിക്കാണുന്ന മഞ്ജുവിന്റെ മനസ്സ് തന്നെയാണ് മീനാക്ഷിക്കെന്നും ആരാധകര്‍ പറയുന്നുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

ഇത്തവണ ബിജെപി, പ്രിയങ്കാ ഗാന്ധിയെ കാണാനില്ല, വയനാട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി

പാക്കിസ്ഥാനെ ആക്രമിച്ച വീഡിയോയുമായി ഇന്ത്യന്‍ വ്യോമസേന

പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് വിനായകന്‍; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഡേറ്റിങ് ആപ്പുകൾ വഴി പങ്കാളിയെ കണ്ടെത്തുന്നത് ഇന്ത്യൻ സംസ്കാരത്തെ തകർക്കുന്നു, ആശങ്ക പ്രകടിപ്പിച്ച് കങ്കണ റണാവത്ത് എം പി

തെരുവുനായയുടെ കടിയേറ്റിട്ട് നാലു മാസം കഴിഞ്ഞു, നാലുവയസ്സുകാരി റാബിസ് ബാധിച്ച് മരിച്ചു

റെയില്‍വേ സ്റ്റേഷനുകളിലും ഇനി ലഗേജുകളുടെ ഭാരം കണക്കാക്കും; ഓരോ കോച്ചിനുമുള്ള ബാഗേജ് നിയമങ്ങള്‍ അറിയാം

ഇന്ത്യ-ചൈന ബന്ധത്തിൽ നേരിയ പുരോഗതി, അതിർത്തിയിലെ പ്രശ്നങ്ങളും ചർച്ചയാകും, ബന്ധം കൂടുതൽ മെച്ചപ്പെടുത്താൻ ശ്രമം

സെലന്‍സ്‌കി- ട്രംപ് കൂടിക്കാഴ്ചയ്ക്ക് മുന്‍പായി ഉക്രൈനില്‍ റഷ്യന്‍ ആക്രമണം; 14 പേര്‍ കൊല്ലപ്പെട്ടു.

അടുത്ത ലേഖനം
Show comments