സന്തോഷം, ചിത്രക്ക് മീറ്റില്‍ പങ്കെടുക്കാന്‍ കഴിഞ്ഞേക്കും: പി ടി ഉഷ
ചിത്രക്കനുകൂലമായ വിധിയില്‍ സന്തോഷമുണ്ടെന്ന് പിടി ഉഷ
ലണ്ടനിൽ അടുത്ത മാസം നടക്കുന്ന ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിനുള്ള ടീമിൽ പിയു ചിത്രയെ ഉള്‍പ്പെടുത്തണമെന്നുള്ള ഹൈക്കോടതി ഉത്തരവില്‍ സന്തോഷം പ്രകടിപ്പിച്ച് പി ടി ഉഷ. അത്‌ലറ്റിക് ഫെഡറേഷന്‍് ഭാരവാഹികളുമായി സംസാരിച്ചാല്‍ ചിത്രക്ക് മീറ്റില്‍ പങ്കെടുക്കാന്‍ കഴിഞ്ഞേക്കുമെന്നും ഒളിംപ്യന്‍ കൂട്ടിച്ചേര്‍ത്തു.
ലോക ചാമ്പ്യന്‍ഷിപ്പില്‍ നിന്നും ചിത്രയെ ഒഴിവാക്കിയതിന് പിന്നില്‍ പിടി ഉഷയാണെന്ന് ആരോപണമുയര്‍ന്നിരുന്നു. ചിത്രയെ ഒഴിവാക്കിയതില്‍ ഉഷയ്ക്ക് പങ്കുണ്ടെന്ന് സെലക്ഷൻ കമ്മിറ്റി ചെയർമാൻ രൺധാവ വ്യക്തമാക്കിയിരുന്നു. ഹൈക്കോടതി വിധി വന്നതിനുശേഷം പി ടി ഉഷയ്ക്കെതിരെ മുഖ്യമന്ത്രി പരോക്ഷ വിമര്‍ശനമുന്നയിക്കുകയും ചെയ്തിരുന്നു.
കായികരംഗത്തെ കിടമത്സരവും വിദ്വേഷവും വച്ചുപൊറുപ്പിക്കാനാകില്ല. മുതിര്‍ന്ന താരങ്ങള്‍ പിന്നാലെ വരുന്നവരെ ഒരേ മനസോടെ കാണണം. വ്യക്തികള്‍ക്കല്ല, കായികതാരങ്ങള്‍ക്കാണ് പ്രാധാന്യമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.