Select Your Language

Notifications

webdunia
webdunia
webdunia
webdunia

അമ്മേ.. ഞങ്ങൾ മനസ്സിലാക്കുന്നു, സമരത്തെ തള്ളിപ്പറയാൻ ഞങ്ങ‌ളില്ല; ജിഷ്ണുവിന്റെ അമ്മയോടൊപ്പമെന്ന് എസ് എഫ് ഐ

സമരത്തെ കുറച്ചു കാണുന്നില്ല, ജിഷ്ണുവിന്റെ അമ്മയോടൊപ്പമാണ്; നിലപാട് വ്യക്തമാക്കി എസ് എഫ് ഐ

അമ്മേ.. ഞങ്ങൾ മനസ്സിലാക്കുന്നു, സമരത്തെ തള്ളിപ്പറയാൻ ഞങ്ങ‌ളില്ല; ജിഷ്ണുവിന്റെ അമ്മയോടൊപ്പമെന്ന് എസ് എഫ് ഐ
തിരുവനന്തപുരം , ബുധന്‍, 5 ഏപ്രില്‍ 2017 (15:06 IST)
നീതി വേണമെന്ന ആവശ്യവുമായി സമരം ചെയ്യാനെത്തിയ ജിഷ്ണു പ്രണോയിയുടെ അമ്മയുടെ സമരത്തെ തള്ളിപ്പറയാന്‍ തങ്ങളില്ലെന്ന് എസ്എഫ്‌ഐ. അച്ഛനും അമ്മയും നടത്തുന്ന സമരത്തിന്റെ വൈകാരികത എസ്എഫ്‌ഐ മനസിലാക്കുന്നുവെന്നും സംസ്ഥാന സെക്രട്ടറി എം വിജിന്‍ വ്യക്തമാക്കി.
 
സംഭവത്തിൽ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിജിന്‍ പറഞ്ഞു. പ്രതികളെ അറസ്റ്റ് ചെയ്യാനുള്ള കാത്തിരിപ്പിലാണ് എസ്എഫ്‌ഐയുമെന്നും അദ്ദേഹം പറഞ്ഞു. അമ്മയും അച്ഛനും നടത്തുന്ന സമരത്തെ കുറച്ചുകാണുന്നില്ല. അവരെ അഞ്ച് വട്ടം സന്ദര്‍ശിച്ചയാളാണ് താനെന്നും വിജിന്‍ വ്യക്തമാക്കി. അവര്‍ ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങള്‍ പ്രസക്തമാണെന്നും അദ്ദേഹം വ്യക്തമാക്കി.
 
ജിഷ്ണു പ്രണോയുടെ അമ്മയ്ക്ക് പൊലീസ് മര്‍ദനമേറ്റ സാഹചര്യത്തിലാണ് വിജിന്റെ പ്രതികരണം. പൊലീസിന്റെ അതിക്രമത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ജിഷ്ണു പ്രണോയിയുടെ അമ്മയെ ഡിജിപി ലോക്‌നാഥ് ബെഹ്‌റ സന്തര്‍ശിച്ചു. ജിഷ്ണുവിന്റെ കുടുംബത്തിനെതിരായ പൊലീസ് നടപടി വന്‍ വിവാദമായ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ബെഹ്‌റ ആശുപത്രിയില്‍ എത്തിയത്. കസ്റ്റഡിയില്‍ എടുത്ത ബന്ധുക്കളല്ലാത്ത എല്ലാവരെയും വിട്ടയക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബന്ധുക്കള്‍ അല്ലാത്ത ആറുപേര്‍ കസ്റ്റഡിയിലുണ്ടെന്ന് ഐജി മനോജ് എബ്രഹാമും ഡിജിപി ലോക്‌നാഥ് ബെഹ്‌റയും വ്യക്തമാക്കി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പൊലീസിനെ ഭയന്ന് രാഖി സാവന്ത് ഒളിവില്‍ പോയോ ?; പ്രചരിക്കുന്ന വാര്‍ത്തകള്‍ ചൂടുപിടിക്കുന്നു