സര്‍ക്കാരിനെതിരെ പൊതുവേദിയിലും സോഷ്യല്‍ മീഡിയയിലും അഭിപ്രായം വേണ്ട; സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റ ചട്ടം കര്‍ശനമാക്കി പുതിയ സര്‍ക്കുലര്‍
സര്‍ക്കുലര്‍ ലംഘിച്ചാല്‍ കടുത്ത നടപടി
സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റ ചട്ടങ്ങള്‍ കര്‍ശനമാക്കി പിണറായി സര്‍ക്കാരിന്റെ പുതിയ സര്‍ക്കുലര്‍. സര്‍ക്കാരിന്റെ നടപടികളോ നയങ്ങളോ ചര്‍ച്ച ചെയ്യരുതെന്ന പഴയ ഉത്തരവ് കര്‍ശനമായി പാലിക്കാനാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്.
അഭിപ്രായ സ്വാതന്ത്രത്തെ ലംഘിക്കുന്ന തലത്തിലാണ് ഉത്തരവെന്ന വിമര്‍ശം നിലനില്‍ക്കെയാണ് ആ ഉത്തരവ് കര്‍ശനമായി നടപ്പാക്കാന്‍ സര്‍ക്കാര്‍ ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.
സോഷ്യല്‍ മീഡിയയിലടക്കം സര്‍ക്കാരിനെതിരെ അഭിപ്രായ പ്രകടനം സര്‍ക്കാര്‍ ജീവനക്കാര്‍ നടത്താന്‍ പാടില്ല. സര്‍ക്കാരിനെതിരെ ഒരു വേദിയിലും വിമര്‍ശനം പാടില്ലെന്നും സര്‍ക്കുലറില്‍ പറയുന്നുണ്ട്. സോഷ്യല്‍മീഡിയയിലും മാധ്യമങ്ങളിലും നയപരമായ കാര്യങ്ങളില്‍ അഭിപ്രായ പറയുന്നതിനും വിലക്കുണ്ട്.
1960-ലെ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റ ചട്ടം 60(എ) പ്രകാരമാണ് നടപടി. കഴിഞ്ഞ ജനുവരി 31-ന് പ്രിന്‍സിപ്പള്‍ സെക്രട്ടറി സത്യജിത്ത് രാജന്‍ ഇറക്കിയ സര്‍ക്കുലറാണ് ഇപ്പോള്‍ വീണ്ടും പുറത്തിറക്കിയിരിക്കുന്നത്.