Select Your Language

Notifications

webdunia
webdunia
webdunia
webdunia

സഹപാഠികളോട് വഴക്കിട്ട രണ്ടാം ക്ലാസുകാരന് സസ്പെൻഷൻ; സംഭവം തിരുവനന്തപുരത്ത്

സഹപാഠികളോട് വഴക്കിട്ട രണ്ടാം ക്ലാസുകാരന് സസ്പെൻഷൻ; സംഭവം തിരുവനന്തപുരത്ത്
തിരുവനന്തപുരം , തിങ്കള്‍, 23 ഒക്‌ടോബര്‍ 2017 (15:23 IST)
സഹപാഠികളോട് പതിവായി മോശമായി പെരുമാറുന്നുവെന്ന് ആരോപിച്ച് രണ്ടാം ക്ലാസുകാരനെ സസ്പെൻഡ് ചെയ്തു. തിരുവനന്തപുരത്തെ ഒരു സ്വകാര്യ സ്കൂള്‍ അധികൃതരാണ് കുട്ടിയെ അഞ്ചു ദിവസത്തേക്ക് സസ്പെൻഡ് ചെയ്തത്.

ക്ലാസില്‍ മോശമായി പെരുമാറുകയും സഹപാഠികളോട് വഴക്കിടുകയും ചെയ്യുന്നു എന്നാരോപിച്ചാണ് കുട്ടിയെ സസ്പെൻഡ് ചെയ്തത്. അതേസമയം, പുറത്തുവന്ന വാര്‍ത്തയെ തള്ളി സ്‌കൂള്‍ പ്രിന്‍‌സിപ്പന്‍ രംഗത്ത് വന്നു.

രണ്ടു ദിവസത്തേക്ക് കുട്ടിയെ സ്കൂളിലേക്ക് വിടണ്ട എന്ന് മാത്രമാണ് നിര്‍ദേശം നല്‍കിയത്. സ്കൂളിലെ രക്ഷാകർതൃ സമിതി യോഗം ചേർന്നാണ് ഈ തീരുമാനം എടുത്തത്. കുട്ടിയുടെ പേരില്‍ സ്‌കൂളില്‍ നിരവധി പരാതികള്‍ ഉണ്ടെന്നും സ്കൂൾ പ്രൻസിപ്പാൾ വ്യക്തമാക്കി.

രണ്ടു ദിവസത്തേക്ക് സ്കൂളിലേക്ക് വിടേണ്ട എന്നു പറഞ്ഞപ്പോള്‍ കുട്ടിയുടെ പിതാവ് ക്ഷുഭിതനായി. കുട്ടിയെ സസ്പെൻഡ് ചെയ്തു എന്ന് കാണിച്ചുള്ള നോട്ടീസ് വേണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടതോടെയാണ് നടപടി സ്വീകരിച്ചതെന്നും പ്രൻസിപ്പാൾ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍, സ്‌കൂള്‍ മാനേജ്മെന്റിനെതിതിരെ ശക്തമായ ആരോപണമാണ് കുട്ടിയുടെ പിതാവ് ഉന്നയിച്ചിരിക്കുന്നത്. തന്നോടുള്ള വ്യക്തിവൈരാഗ്യം തീർക്കുന്നതിന്‍റെ ഭാഗമായിട്ടാണ് മകനെ സസ്‌പെന്‍‌ഡ് ചെയ്‌തത്. നേരത്തെ സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ നിന്നുൾപ്പെടെ കുട്ടിയെ മാറ്റി നിര്‍ത്തിയിരുന്നതായും പിതാവ് പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സുരക്ഷാ ഭീഷണി നേരിടുന്നുണ്ട്, സ്വകാര്യ ഏജൻസിയെ നിയോഗിച്ചിട്ടില്ല: നടന്നത് കൂടിയാലോചന മാത്രമെന്നും ദിലീപ്