Select Your Language

Notifications

webdunia
webdunia
webdunia
webdunia

സി കെ ജാനുവിന് കാര്‍ വാങ്ങിക്കൊടുത്തത് കുമ്മനമോ? - വെളിപ്പെടുത്തി ജാനു

‘കാര്‍ വാങ്ങിത്തന്നത് കുമ്മനം അല്ല, അധ്വാനിച്ചാണ് ജീവിക്കുന്നത്’ - ആഞ്ഞടിച്ച് സി കെ ജാനു

കുമ്മനം രാജശേഖരന്‍
, തിങ്കള്‍, 28 ഓഗസ്റ്റ് 2017 (09:48 IST)
ജനാധിപത്യ രാഷ്ട്രിയ സഭാ നേതാവ് സികെ ജാനു രണ്ട് മാസം മുമ്പ് കാര്‍ വാങ്ങിയത് ഒരു വലിയ സംഭവമായിരുന്നു. വിവാദങ്ങളും ചര്‍ച്ചകളും അതിനെപ്രതി നടന്നു. ഇപ്പോഴിതാ, സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സി കെ ജാനു. മണ്ണില്‍ അധ്വാനിച്ചും ലോണ്‍ എടുത്തുമാണ് താന്‍ കാര്‍ വാങ്ങിയതെന്ന് ജാനു വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.  
 
മണ്ണില്‍ അധ്വാനിച്ചാണ് ഞാന്‍ ജീവിക്കുന്നത്. കൃഷി ചെയ്ത് കിട്ടിയ പണം കൊണ്ടാണ് കാര്‍ വാങ്ങിയത്. കഴിഞ്ഞ വര്‍ഷം വിറ്റത് ആറ് ക്വിന്റല്‍ കുരുമുളകാണ്. കിലോയ്ക്ക് അന്ന് എണ്ണൂറ് രൂപ വരെ വിലയുണ്ടായിരുന്നു. വിറ്റ് കിട്ടിയതില്‍ നിന്നും നാലു ലക്ഷം രൂപ കാര്‍ എടുക്കാന്‍ രൊക്കം പണം കൊടുത്തു, ബാക്കി ലോണും. ഇനി ലോണ്‍ അടച്ച് തീര്‍ക്കണം. - ജാനു പറയുന്നു.
 
കുമ്മനം രാജശേഖരന്‍ വാങ്ങിത്തന്നതല്ല എനിക്കീ കാര്‍ എന്ന് ജാനു പറയുന്നു. ആദിവാസികള്‍ക്കെന്താ കാര്‍ വാങ്ങിയാലെന്ന് ജാനു ചോദിക്കുന്നു. സമൂഹമാധ്യമങ്ങളില്‍ തന്റെ കാറുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളില്‍ താന്‍ കുലുങ്ങിയില്ലെന്നും ജാനു പറയുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹാച്ച് ശ്രേണിയില്‍ വെന്നിക്കൊടി പാറിക്കാന്‍ റെനോ ക്വിഡ് 02 ആനിവേഴ്‌സറി എഡിഷന്‍ !