Select Your Language

Notifications

webdunia
webdunia
webdunia
webdunia

സിന്ധു ജോയ് വിവാഹിതയാകുന്നു, വരന്‍ ശാന്തിമോന്‍

Sindhu Joy
കൊച്ചി , തിങ്കള്‍, 8 മെയ് 2017 (11:55 IST)
ഒരുകാലത്ത് കേരളരാഷ്ട്രീയത്തിലെ നിറസാന്നിധ്യമായിരുന്ന സിന്ധുജോയ് വിവാഹിതയാകുന്നു. മാധ്യമപ്രവര്‍ത്തകനും ഇംഗ്ലണ്ടിലെ ബിസിനസുകാരനുമായ ശാന്തിമോന്‍ ജേക്കബാണ് വരന്‍. മേയ് 27നാണ് വിവാഹം. 
 
അടുത്ത സുഹൃത്തുക്കളാണ് സിന്ധുവും ശാന്തിമോനും. മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ് വിവാഹിതരാകാനുള്ള തീരുമാനം ഇരുവരും എടുക്കുന്നത്. ശാന്തിമോന്‍റെ ഭാഗത്തുനിന്നുള്ള ആലോചന വന്നപ്പോള്‍ വീട്ടുകാരുമായും സഭാ നേതൃത്വവുമായും ആലോചിച്ചാണ് തീരുമാനം കൈക്കൊണ്ടതെന്ന് സിന്ധു ജോയ് വ്യക്തമാക്കി.
 
മേയ് 27ന് എറണാകുളം സെന്‍റ് മേരീസ് ബസിലിക്കയില്‍ വച്ചായിരിക്കും വിവാഹം. വിവാഹത്തിന് ശേഷം ലണ്ടനിലേക്ക് പോകാനാണ് സിന്ധു ജോയ് തീരുമാനിച്ചിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പതിനാലു വയസ്സുള്ള പെൺകുട്ടികളെ പൊലീസുകാർ നഗ്നരാക്കി പീഡിപ്പിക്കുന്നു; വെളിപ്പെടുത്തൽ നടത്തിയ വനിതാ ജെയിലർക്ക് സസ്പെൻഷൻ