Select Your Language

Notifications

webdunia
webdunia
webdunia
webdunia

സുരേഷ് ഗോപിയും നികുതി വെട്ടിച്ചു! സർക്കാരിനു നഷ്ടം 17 ലക്ഷം, താരം കുടുങ്ങും?

അമല പോളിനും ഫഹദ് ഫാസിലും പിന്നാലെ സുരേഷ് ഗോപിയും!

സുരേഷ് ഗോപിയും നികുതി വെട്ടിച്ചു! സർക്കാരിനു നഷ്ടം 17 ലക്ഷം, താരം കുടുങ്ങും?
, ചൊവ്വ, 31 ഒക്‌ടോബര്‍ 2017 (12:33 IST)
നടനും എം പിയുമായ സുരേഷ് ഗോപിക്കെതിരെ നികുതി വെട്ടിപ്പ് ആരോപണം. സുരേഷ് ഗോപിയുടെ ഓഡി ക്യു 7 കാര്‍ പുതുച്ചേരിയിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതിലൂടെ 17 ലക്ഷം രൂപയാണ് സംസ്ഥാന ഖജനാവിനു നഷ്ടം വന്നിരിക്കുന്നത്. 
 
പുതുച്ചേരിയിൽ താമസിക്കുന്ന ആളുടെ വിലാസമാണ് രജിസ്ട്രേഷനായി നല്‍കിയിരിക്കുന്നത്. വ്യാജ വിലാസമാണ് താരം ഇതിനായി നൽകിയിരിക്കുന്നതെന്നും ആരോപണമുയരുന്നുണ്ട്. അതേസമയം സുരേഷ് ഗോപിയെ അറിയില്ലെന്ന് ഫ്ലാറ്റില്‍ താമസക്കാര്‍ പറഞ്ഞു. 
 
നേരത്തേ സമനമായ ആരോപണങ്ങൾ നടി അമല പോളിനും നടൻ ഫഹദ് ഫാസിലിനും കൊടുവള്ളി നഗരസഭാ കൗണ്‍സിലര്‍ കാരാട്ട് ഫൈസലിനും എതിരെ ഉയർന്നിരുന്നു. അമല പോളിനും ഫൈസലിനും മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് നൽകുകയും ചെയ്തിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ധർമജന്റെ വീട്ടിലെ കട്ടിലും എസിയും വരെ ദിലീപ് വാങ്ങിക്കൊടുത്തത്! പിന്നെങ്ങനെ കരയാതിരിക്കും?