സൂപ്പര്‍താരങ്ങളും സഹതാരങ്ങളും ജയിലിലെത്താത്തതില്‍ മനംനൊന്ത് ദിലീപ്?!
മരണം വരെ ദിലീപിനോടോപ്പം! - അയാള്‍ വ്യക്തമാക്കി
നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യ ഹര്‍ജി സുപ്രിംകോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ദിലീപിനെതിരെ കൂടുതല്‍ ശക്തമായ തെളിവുകള്‍ ഉണ്ടെന്നാണ് പൊലീസും പറയുന്നത്. പൊലീസും കോടതിയും സുഹൃത്തുക്കളും കൈയൊഴിഞ്ഞാലും ‘ദിലീപേട്ടനോടൊപ്പം’ എന്നാണ് ഫാന്‍സ് പറയുന്നത്.
ദിലീപ് കുറ്റക്കാരനല്ലെന്നും തങ്ങളുടെ ദിലീപേട്ടന്‍ ഒരിക്കലും അങ്ങനെ ചെയ്യില്ലെന്നുമാണ് ഇവര്‍ പറയുന്നത്. കേസില്‍ ഗൂഢാലോചന നടക്കുന്നത് ദിലീപിന് എതിരെയാണ് എന്നാണ് ദിലീപ് ഫാന്‍സ് അസ്സോസ്സിയേഷന്‍ സെക്രട്ടറി റിയാസ് ഖാന്‍ പറയുന്നത്. മരണം വരെ ദിലീപേട്ടനോടൊപ്പം എന്നാണിവരുടെ നിലപാട്.
താരസംഘടനയായ അമ്മയ്‌ക്കെതിരെയും ഇവര്‍ പ്രതികരിക്കുന്നു. ദിലീപ് കുറ്റക്കാരന്‍ അല്ലെന്ന് അമ്മയിലെ പലര്‍ക്കും അറിയാമെന്നും എന്നിട്ടും സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി അമ്മയില്‍ നിന്നും ദിലീപിനെ പുറത്താക്കിയെന്നും ഇവര്‍ ആരോപിക്കുന്നു. ആര്‍ക്കും ദിലീപിനെ ജയിലില്‍ പോയി കാണണമെന്നോ പുറത്തിറക്കണമെന്നോ ഇല്ല. അമ്മയിലെ സഹപ്രവര്‍ത്തകരുടെ ഈ മൗനം കുറ്റകരമായ അനാസ്ഥ ആണെന്നും റിയാസ് ഖാന്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.