സൈനുദ്ദീന്‍ വധം: സിപിഎം അനുഭാവികള്‍ക്ക് ജീവപര്യന്തം
കൊച്ചി , ബുധന്‍, 26 മാര്‍ച്ച് 2014 (14:07 IST)
കണ്ണൂര്‍ ഇരിട്ടിയില്‍ എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ സൈനുദ്ദീനെ വെട്ടി കൊലപ്പെടുത്തിയ കേസില്‍ സിപിഎം അനുഭാവികളായ ആറു പേര്‍ക്കും ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. പ്രതികള്‍ക്ക് 50,000 രൂപ വീതം പിഴയും വിധിച്ചിട്ടുണ്ട്. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ശിക്ഷ വിധിച്ചത്. ഇരിട്ടി സ്വദേശികളായ ഊവപ്പള്ളി നെല്ലിക്കയില്‍ നിജിന്‍, പാനോളില്‍ പി സുമേഷ്, കുഞ്ഞിപ്പറമ്പില്‍ കെപി ബിജു, പുതിയപുരയില്‍ പിപി റിയാസ്, വാഴക്കാടന്‍ വിനീഷ്, പുത്തന്‍പുരയില്‍ പിപി ബഷീര്‍ എന്നിവര്‍ക്കാണ് ശിക്ഷ. അഞ്ച് പേരെ വെറുതെവിട്ടിരുന്നു. 2008
ജൂണ്‍ 23 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
Follow Webdunia malayalam