Webdunia - Bharat's app for daily news and videos

Install App

സോളാർ റിപ്പോർട്ട് പരസ്യപ്പെടുത്തുന്നതിനു പിന്നിൽ? - മുഖ്യമന്ത്രി വ്യക്തമാക്കി

സോളാർ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തുന്നത് പൊതുജനതാല്‍പര്യാർത്ഥമെന്ന് പിണറായി വിജയൻ

Webdunia
വ്യാഴം, 9 നവം‌ബര്‍ 2017 (09:23 IST)
കേരള നിയമസഭാ ചരിത്രത്തില്‍ നിര്‍ണ്ണായക ദിനത്തിനാണ് ഇന്ന് സഭ സാക്ഷ്യം വഹിക്കുന്നത്. ഉമ്മന്‍ ചാണ്ടി അടക്കമുള്ളവരുടെ രാഷ്ട്രീയ ജീവിതത്തില്‍ നിര്‍ണ്ണായകമാകുന്ന സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ സഭയുടെ മേശപ്പുറത്ത് വെച്ചു. 
 
സോളാർ കമ്മിഷൻ റിപ്പോർട്ട് പരസ്യപ്പെടുത്തുന്നത് പൊതുജന താൽപ്പര്യം കണക്കിലെടുത്താണെന്ന് പ്രസ്താവന നടത്തന്നതിനു മുന്നേ മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ പറഞ്ഞു. കമ്മിഷൻ റിപ്പോർട്ടും നടപടിയും മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിക്കുകയാണ്. 
 
രാവിലെ ഒമ്പതിന് സമ്മേളനം ആരംഭിച്ചത്. വേങ്ങരയില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട കെഎന്‍എ ഖാദറിന്റെ സത്യപ്രതിജ്ഞയോടെയാണ് സഭാ നടപടി തുടങ്ങിയത്. തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്ത് വയ്ക്കുകയായിരുന്നു.
 
മലയാളം ഭരണഭാഷയായതിന് ശേഷം റിപ്പോര്‍ട്ടിന്റെ മലയാള പരിഭാഷയും ഇതാദ്യമായി സമാജികര്‍ക്കും മാധ്യമങ്ങള്‍ക്കും നല്‍കും. റിപ്പോർട്ടിന്മേൽ ഇന്ന് ചേരുന്ന സഭയിൽ ചർച്ചയില്ല. സഭ പിരിയുന്ന ഘട്ടത്തിൽ റിപ്പോർട്ട് അംഗങ്ങൾക്കും മാധ്യമങ്ങൾക്കും നൽ‍കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

ക്രിക്കറ്റിലേക്ക് രാഷ്ട്രീയം കൊണ്ടുവരരുത്, ലെജൻഡ്സ് ലീഗിലെ ഇന്ത്യ- പാക് പോരാട്ടം ഉപേക്ഷിച്ചതിൽ പ്രതികരണവുമായി അഫ്രീദി

Pak vs Ban: ബംഗ്ലാദേശിനെതിരെ മുട്ടിനിൽക്കാൻ പോലും കെൽപ്പില്ല, നാണം കെട്ട് പാകിസ്ഥാൻ, ചരിത്രത്തിൽ ഇങ്ങനൊരു തോൽവി ഇതാദ്യം

എല്ലാം കാണുക

ഏറ്റവും പുതിയത്

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

ഓപ്പറേഷൻ ക്ലീൻ വീൽസ് : ആർ.ടി.ഒ ഓഫീസുകളിൽ വ്യാപക റെയ്സ്

മുന്‍പ്രസിഡന്റ് ബരാക് ഒബാമയെ അറസ്റ്റ് ചെയ്തുകൊണ്ടുള്ള എഐ വീഡിയോ പങ്കുവെച്ച് ഡൊണാള്‍ഡ് ട്രംപ്

ഗാസയില്‍ വീണ്ടും കൂട്ടക്കുരുതി; ഭക്ഷണം കാത്തു നിന്നവര്‍ക്കെതിരെ ഇസ്രയേല്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ 90 പേര്‍ കൊല്ലപ്പെട്ടു

തിരുവനന്തപുരത്ത് നിന്ന് ബ്രിട്ടീഷ് യുദ്ധവിമാനം നാളെ തിരികെ പോകും; വാടകയിനത്തില്‍ അദാനിക്കും എയര്‍ ഇന്ത്യക്കും ലഭിക്കുന്നത് ലക്ഷങ്ങള്‍

അടുത്ത ലേഖനം
Show comments