സ്ത്രീധനം നല്‍കാത്തതിന് യുവതിയെ ഭര്‍ത്താവ് ആസിഡ് ഒഴിച്ച് പൊള്ളിച്ചു - സംഭവം കൊല്ലത്ത്
സ്ത്രീധനം നല്‍കാത്തതിന് ഭാര്യയുടെ മേല്‍ ഭര്‍ത്താവ് ആസിഡ് ഒഴിച്ചു
സംസ്ഥാനത്തും ആസിഡ് ആക്രമണം. കൊല്ലം പുനലൂരിലാണ് സ്ത്രീധനം നല്‍കാത്തതിന്റെ പേരില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണമുണ്ടായത്. പിറവന്തൂർ സ്വദേശിനി ധന്യ കൃഷ്ണനാണ് ആസിഡ് ആക്രമണത്തിന് ഇരയായത്. യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
യുവതിയെ മരക്കഷണം കൊണ്ട് ക്രൂരമായി മര്‍ദ്ദിച്ചവശയാക്കിയ ശേഷമാണ് ഭര്‍ത്താവായ ബിനുകുമാര്‍ യുവതിയുടെ മേല്‍ ആസിഡ് ഒഴിച്ചത്. സ്ത്രീധനമായി രണ്ടുലക്ഷം രൂപകൂടി നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മര്‍ദ്ദനം. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഭർത്താവ് ബിനുകുമാറിനായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.