സ്ത്രീയാണ് പുരുഷന്റെ ശക്തി: മമ്മൂട്ടി
ഇന്ത്യയിലെ ജനങ്ങളെ ഒന്നിപ്പിക്കുന്നത് എന്താണെന്ന് മമ്മൂട്ടി പറയുന്നു
സ്ത്രീയാണ് പുരുഷന്റെ ശക്തിയെന്ന് മെഗാസ്റ്റാര്‍ മമ്മൂട്ടി. ശിവശക്തി എന്ന ഭാരതീയ ഈശ്വര സങ്കല്‍പ്പത്തിലും പറയുന്നത് ഇതേകാര്യം തന്നെയാണെന്നും താരം വ്യക്തമാക്കി. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ സ്ത്രീ ശക്തി പുരസ്‌കാരങ്ങള്‍ സമ്മാനിക്കുന്നതിനിടെയായിരുന്നു മുതിര്‍ന്ന നടന്റെ പരാമര്‍ശം.
ഇന്ത്യയിലെ ജനങ്ങളെ ഒന്നിപ്പിക്കുന്നത് പാരമ്പര്യമോ വസ്ത്രധാരണ രീതികളോ ഒന്നുമല്ലെന്നും രാജ്യത്ത് ഒരേ പോലെ കൈകാര്യം ചെയ്യാന്‍ കഴിയുന്നത് രൂപ മാത്രമാണെന്നും മമ്മൂട്ടി പറഞ്ഞു. ഒരേ പോലെ രൂപ കൈകാര്യം ചെയ്യല്‍ നിര്‍വഹിക്കുന്നത് ബാങ്കുകളാണെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.
കളരി പരിശീലക മീനാക്ഷി ഗുരുക്കള്‍, കായിക താരം അഞ്ജു ബോബി ജോര്‍ജ്, ഗായിക സുജാത മോഹന്‍ എന്നിവര്‍ക്കാണ് പുരസ്‌കാരം സമ്മാനിച്ചത്.