സ്ത്രീയുടെ ലൈംഗിക സംതൃപ്തിക്ക് ആവശ്യം ഇത്! - വൈറലാകുന്ന ഫേസ്ബുക്ക് പോസ്റ്റ്

നിങ്ങള്‍ക്കെന്താ ഭ്രാന്തുണ്ടോ? - വൈറലാകുന്ന ഫേസ്ബുക്ക് പോസ്റ്റ്

Webdunia
ചൊവ്വ, 29 ഓഗസ്റ്റ് 2017 (12:07 IST)
മുസ്ലിം പെണ്‍കുട്ടികളെ ചേലാകര്‍മത്തിന് വിധേയമാക്കുന്നുവെന്ന റിപ്പോര്‍ട്ട് ഞെട്ടലോടെയാണ് കേരളം കേട്ടത്. ഒരു മുസ്ലിം പെണ്‍കുട്ടി പരസ്യമായി ഇക്കാര്യം വെളിപ്പെടുത്തി രംഗത്തെത്തിയതോടെ സംഭവം വിവാദമായിരിക്കുകയാണ്. എന്നാല്‍, ഇത് ആദ്യത്തെ സംഭവമല്ലെന്നാണ് റിപ്പോര്‍ട്ട്. വിഷയത്തില്‍ പ്രതികരണവുമായി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. 
 
പെണ്‍കുട്ടികളുടെ ചേലാകര്‍മത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഡോ. ഷീനു ശ്യാമളന്‍. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഷീനു ചേലാകര്‍മവും അതു മൂലം സ്ത്രീകള്‍ക്കുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ചും വിശദീകരിക്കുന്നത്. 
 
ഷീനുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
 
അങ്ങനെ ഒരു ഡോക്ടറുണ്ടെന്ന വാര്‍ത്ത വായിച്ചതില്‍ ലജ്ജ തോന്നുന്നു. പെണ്‍കുട്ടികളുടെ ചേലാകര്‍മ്മം ചെയ്യാന്‍ മുതിരുന്നവരെ, നിങ്ങള്‍ക്കു ഭ്രാന്തോ? എന്താണ് സ്ത്രീകളൂടെ ചേലാകര്‍മം? ഭാഗികമായോ പൂര്‍ണമായോ ഒരു സ്‌ത്രീയുടെ കൃസരി ഛേദിക്കുകയോ, ഇതുകൂടാതെ മറ്റേതെങ്കിലും രീതിയില്‍ യോനിഭാഗം വൈകൃതമാകുകയോ അതിനും female genital mutilation അഥവാ സ്ത്രീകളുടെ ചേലാകര്‍മ്മം എന്നൊക്കെ പറയുന്നു.
 
പെണ്‍കുട്ടികളുടെ ചേലാകര്‍മ്മം ചെയ്യുന്നതിലൂടെ അവര്‍ക്കു ലൈംഗിക സംതൃപ്തി കിട്ടും, കുടുംബ ജീവിതം സന്തോഷകരമാവും പോലും. ഇതൊക്കെ എന്ത് മണ്ടത്തരമാണ്. നിങ്ങള്‍ മൃഗമോ അതോ മാംസപിണ്ഡമോ? സാക്ഷരതയില്‍ ഒന്നാം സ്ഥാനം. പക്ഷെ ഇതുപോലെയുള്ള പ്രാകൃതാചാരങ്ങള്‍ ചെയ്യുവാന്‍ നമ്മള്‍ എന്തുകൊണ്ടു മുതിരുന്നു?
 
വിവരവും വിദ്യാഭാസവുമുള്ള ഒരു ഡോക്ടര്‍ കോഴിക്കോട് ഇതുമായി ബന്ധപെട്ടു ക്ലിനിക് നടത്തുന്നു എന്നതു ലജ്ജാകരം. സ്വാര്‍ത്തതാല്പര്യങ്ങള്‍ക്ക് വേണ്ടിയും ഒരു ചേലാകര്‍മം ചെയ്യുന്നതിന് 4000 രൂപ ഫീസ് വാങ്ങുവാനുമാണോ അയാള്‍ ഈ ദുഷ്പ്രവര്‍ത്തി ചെയ്യുന്നത്? നിങ്ങളെ പോലെ ഉള്ളവരാണ് മരുന്നിലും ഡോക്ടറിലുമുള്ള ജനങ്ങളുടെ വിശ്വാസം കളയുന്നത്.
 
ഈ മണ്ടത്തരത്തിന് ആരും മുതിരരുത്. ഒരു സ്ത്രീയുടെ ലൈംഗിക സംതൃപ്തിക്കു ചെലാകര്‍മം അല്ല മറിച്ചു സെക്സ് എഡ്യൂക്കേഷന്‍ ആണ് ആവശ്യം. ഇത്രയും ലൈംഗിക ഉത്തേജനം ഉള്ള ഒരു അവയവം ചേലാകര്‍മം ചെയ്യുന്നതിനോളം ഉണ്ടോ മണ്ടത്തരം.
 
സ്ത്രീകളില്‍ ചേലാകര്‍മം ചെയ്യുന്നതിലൂടെ അണുബാധ യുണ്ടാകുവാനും, മൂത്രസംബന്ധമായ അസുഖങ്ങള്‍ക്കും, അമിതരക്തസ്രാവം ഉണ്ടാകുവാനും മരണം വരെ സംഭവിക്കുവാനും കാരണമാകുന്നു. എത്രയും വേദനാജനകമാവും ഒരു സ്ത്രീയുടെ ആ ദാരുണ അനുഭവം.
 
ലോകത്തു 20 കോടി സ്ത്രീകള്‍ ചേലാകര്‍മം ചെയ്യപ്പെടുന്നു എന്നാണ് കണക്കുകള്‍. ഇന്ത്യയില്‍ പല സ്ഥലങ്ങളിലും ഒരുപാട് സ്ത്രീകള്‍ ഈ മണ്ടത്തരത്തിന്റെ ഇരകളാണ്. പക്ഷെ കേരളം പോലെ സാക്ഷരതാസമ്പന്നമായ സംസ്ഥാനത്തും ഇതരങ്ങേറുന്നു എന്നത് ഖേദകരം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തദ്ദേശ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെൻഷൻ ഉയർത്താനൊരുങ്ങി സർക്കാർ, 1800 രൂപയാക്കും

പുടിൻ ഹമാസിനേക്കാൾ ഭീകരൻ, ഉടൻ തളയ്ക്കണമെന്ന് സെലൻസ്കി, യുക്രെയ്ൻ നശിക്കാതിരിക്കാൻ പുടിൻ പറഞ്ഞത് കേൾക്കണമെന്ന് ട്രംപ്

ആദില-നൂറയെ വീട്ടിൽ കയറ്റില്ല, പറഞ്ഞതിൽ പിന്നോട്ടില്ല: എവിക്ട് ആയതിന് പിന്നാലെ ലക്ഷ്മി

ട്രംപിന്റെ വാദങ്ങള്‍ തള്ളി റഷ്യയുമായി കൂടുതല്‍ അടുക്കാന്‍ ഇന്ത്യ; റഷ്യന്‍ എണ്ണ വാങ്ങുന്നത് വന്‍തോതില്‍ കൂട്ടി

പാകിസ്ഥാൻ- അഫ്ഗാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം, 58 പാക് സൈനികരെ വധിച്ചെന്ന് അഫ്ഗാൻ, 19 പോസ്റ്റുകൾ പിടിച്ചെടുത്തെന്ന് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഉണ്ണികൃഷ്ണന്‍ പോറ്റി സ്വര്‍ണം തനിക്ക് വിറ്റു; നിര്‍ണായക മൊഴിയുമായി സ്വര്‍ണ വ്യാപാരി

ആശങ്ക സർക്കാറിനെ അറിയിച്ചു, സംഘപരിവാർ വൽക്കരണം നടത്തിയാൽ സമരമെന്ന് എസ്എഫ്ഐ

നിങ്ങളുടെ ഈ മോശം ശീലങ്ങള്‍ നിങ്ങളുടെ ലാപ്ടോപ്പിനെ നശിപ്പിക്കും, അറിയാം

ഇന്ത്യക്ക് പിന്നാലെ പാക്കിസ്ഥാനിലേക്കുള്ള ജലപ്രവാഹം നിയന്ത്രിക്കാനൊരുങ്ങി അഫ്ഗാനിസ്ഥാന്‍; ഉത്തരവ് പ്രഖ്യാപിച്ചു

മഴ മുന്നറിയിപ്പിൽ മാറ്റം, ഞായറാഴ്ചയോടെ അതിതീവ്ര ന്യൂനമർദ്ദം ചുഴലിക്കാറ്റാകാൻ സാധ്യത, ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്

അടുത്ത ലേഖനം