Select Your Language

Notifications

webdunia
webdunia
webdunia
webdunia

പശുവിന്റെ പേരിലുള്ള ആക്രമണം അവസാനിക്കുന്നില്ല; പശുമോഷ്ടാക്കളെന്ന് ആരോപിച്ച് രണ്ട് മുസ്ലിം യുവാക്കളെ ആള്‍ക്കൂട്ടം കൊലപ്പെടുത്തി

പശുവിന്റെ പേരില്‍ വീണ്ടും ആക്രമണം

പശുവിന്റെ പേരിലുള്ള ആക്രമണം അവസാനിക്കുന്നില്ല; പശുമോഷ്ടാക്കളെന്ന് ആരോപിച്ച് രണ്ട് മുസ്ലിം യുവാക്കളെ ആള്‍ക്കൂട്ടം കൊലപ്പെടുത്തി
പശ്ചിമ ബംഗാള്‍ , ഞായര്‍, 27 ഓഗസ്റ്റ് 2017 (14:30 IST)
പശുമോഷ്ടാക്കളെന്ന് ആരോപിച്ച് രണ്ട് യുവാക്കളെ തല്ലിക്കൊന്നു. പശ്ചിമ ബംഗാളിലെ ദുഗ്പുരി ടൗണിനടുത്ത് വച്ച് ഞായറാഴ്ച്ച രാവിലെയാണ് ആസാം സ്വദേശിയായ ഹാഫിസുള്‍ ഷെയ്ക്കും കൂച്ച്‌ബെഹര്‍ സ്വദേശിയായ അന്‍വര്‍ ഹുസൈനും ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചിരിക്കുകയാണെന്ന് ജല്‍പൈഗുരി പൊലീസ് അറിയിച്ചു.  
 
യുവാക്കള്‍ പിക്കപ്പ് വാനില്‍ സഞ്ചരിക്കുന്നതിനിടെയായിരുന്നു ആക്രമണം നടന്നത്. വാനില്‍ ഏഴു പശുക്കളാണ് ഉണ്ടായിരുന്നത്. തുടര്‍ന്ന് വാന്‍ നിര്‍ത്താന്‍ ഗ്രാമവാസികള്‍ ആവശ്യപ്പെട്ടെങ്കിലും യുവാക്കള്‍ അതിനു തയ്യാറായില്ല. തുടര്‍ന്ന് ആള്‍ക്കുട്ടം പിന്തുടര്‍ന്നെത്തി അവരെ ആക്രമിക്കുകയായിരുന്നു. യുവാക്കളെ ചോദ്യം ചെയ്ത ഗ്രമാവാസികള്‍ പശുക്കളെ മോഷ്ടിച്ചെന്നാരോപിച്ചാണ് ആക്രമം അഴിച്ചു വിട്ടത്. 
 
അതേസമയം, യുവാക്കള്‍ പശുക്കളെ മോഷ്ടിച്ചിട്ടുണ്ടെന്ന കാര്യത്തില്‍ സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. കേസില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിശ്വാസം, മതം, രാഷ്ട്രീയം, വ്യക്തി, എന്നിവയുടെ പേരിലുള്ള അക്രമം അനുവദിക്കില്ല; കലാപകാരികൾക്ക് താക്കീതുമായി പ്രധാനമന്ത്രി