Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്ത്രീയോ പുരുഷനോ? ആരാണ് കൂടുതൽ ക്രൂരത ചെയ്യുന്നത്? - അച്ഛന്റെ നെഞ്ചത്ത് കിടന്നു വളരണം പെണ്മക്കൾ!

പൊരിച്ച മീനിന്റെ കഥ ആർക്കും പറയാം, ഒരു പ്രായമാകുന്നതോടെ അച്ഛൻ അന്യനായി തീരുന്ന മകളുടെ അവസ്ഥ ഭീകരമാണ്!

സ്ത്രീയോ പുരുഷനോ? ആരാണ് കൂടുതൽ ക്രൂരത ചെയ്യുന്നത്? - അച്ഛന്റെ നെഞ്ചത്ത് കിടന്നു വളരണം പെണ്മക്കൾ!
, വെള്ളി, 27 ഏപ്രില്‍ 2018 (10:04 IST)
ഇന്ത്യയിലും നമ്മുടെ കൊച്ചു കേരളത്തിലും ക്രിമിനൽ കുറ്റങ്ങളുടെ എണ്ണം വർധിച്ചിരിക്കുകയാണ്. കുറ്റവാളികൾ സ്ത്രീകളെന്നോ പുരുഷന്മാരെന്നോ വ്യത്യാസമില്ലാതെ അവരുടെ എണ്ണം വർധിച്ചിരിക്കുകയാണ്. ഈ വിഷയത്തിൽ കൗണ്‍സലിങ്ങ് സൈക്കോളജിസ്റ്റായ കല ഷിബു തന്റെ കൗണ്‍സലിങ്ങ് ജീവിതത്തില്‍ നിന്ന് പങ്കുവെക്കുന്ന ചില വസ്തുതകള്‍.
 
കല ഷിബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
 
വര്ഷങ്ങള്ക്കു മുൻപ് പൂജപ്പുര ജയിലിൽ ഒരു പ്രൊജക്ട് തയ്യാറാക്കാൻ പോയി. പുരുഷ കുറ്റവാളികൾ , സ്ത്രീ കുറ്റവാളികൾ ഇവരിൽ ആരാണ് കൂടുതൽ ക്രൂരത ചെയ്തത് എന്ന് പറയാൻ വയ്യ..
 
പലതരം കുറ്റവാളികളെ കണ്ടു. സ്ത്രീകളുടെ ഇടയിൽ അന്ന് കല്ലുവാതുക്കൽ താത്ത ഉണ്ടായിരുന്നു. അവർ ഒരുപക്ഷെ, സാഹചര്യം കൊണ്ട് ചെയ്തു പോയതാകാം എന്ന് തോന്നി. അറിയില്ല കേസിന്റെ പിന്നാമ്പുറം..!
 
പക്ഷെ മറ്റു ചില സ്ത്രീകൾ. ദേഷ്യം സഹിക്കാൻ വയ്യാതെ , നാത്തൂനോടുള്ള പക തീർക്കാൻ അവരുടെ കുഞ്ഞിനെ തലയ്ക്കു അടിച്ചു കൊന്ന ഒരു സ്ത്രീ. കാമുകന്റെ സഹായത്തോടെ ഭർത്താവിനെ ഊട്ടിയിൽ കൊണ്ട് പോയി കൊലപ്പെടുത്തിയ പെണ്ണ്. അങ്ങനെ ഒരുപാടു പേര്...!
 
ഇവരൊക്കെ ക്രിമിനൽ വാസനകൾ പെട്ടന്ന് ഉണ്ടായവർ ആണോ..? അല്ലേയല്ല. ജന്മനാ ആരും അങ്ങനെ ജനിക്കുന്നതും ഇല്ല. പിന്നെയോ..? ബാല്യം , കൗമാരം എന്നിവിടങ്ങളിൽ ആണ് ഒരു മനുഷ്യന്റെ വ്യക്തിത്വം രൂപപ്പെടുന്നത്.
 
അവനെ അവനറിയാത്ത ഒരുവൻ, അവളെ അവളറിയാത്ത ഒരുവളും ആക്കി എടുക്കുന്ന കാലഘട്ടങ്ങൾ..!
പാരമ്പര്യമായ ഘടകങ്ങൾ മാത്രമല്ല. വളരുന്ന കുടുംബാന്തരീക്ഷം ഒരുപാടു സ്വാധീനിക്കും. തലോടുന്ന കൈകൾക്കു മാത്രമേ ശിക്ഷിക്കാനും അധികാരം ഉള്ളു. കഠിനമായ ശിക്ഷ മാത്രമല്ല. അവഗണയും ഒരു വ്യക്തിയിലെ മനുഷ്യത്വം ഇല്ലാതാക്കും.
 
പുരുഷന് പുറം ലോകം അന്യമല്ല. എന്നാൽ സ്ത്രീയ്ക്കോ..? പെണ്ണ് , നീ ! അടങ്ങി ഒതുങ്ങി കഴിഞ്ഞോണം..!
ഓർമ്മയാകുമ്പോൾ മുതൽ കാതിൽ വന്നു വീഴുന്ന ഭീഷണി. കുടുംബം എന്ന സുരക്ഷിത ഇടം. അവിടെ നിന്നും ശാരീരികമായ കരുതൽ മാത്രമല്ല. മനസ്സിനും വേണം, ആവശ്യത്തിന് പിൻതുണ. കിട്ടാറുണ്ടോ..? അവൾ , ആഗ്രഹിക്കുന്ന തരത്തിൽ ഒരു പരിഗണ ഈ കഴിഞ്ഞ തലമുറ വരെ നിർലോഭം അനുഭവിച്ച എത്ര പേരുണ്ടാകും..?
 
ഇന്നത്തെ തലമുറ , വിപ്ലവം സൃഷ്‌ടിച്ചു കൊണ്ട് , സൂര്യൻ ഉദിക്കുന്നത് തങ്ങൾക്കും വേണ്ടി ആണെന്ന് അവർ അടിവര ഇടുന്നു. സ്വാതന്ത്ര്യവും അവകാശവും നേടി എടുക്കുന്നു. അടങ്ങി കിടക്കുന്ന അമർഷം , അടിച്ചമർത്തുന്ന രോഷം , പലപ്പോഴും പുറത്തേയ്ക്കു വരുന്നത് വർഷങ്ങൾ എടുത്താകാം. വിവിധ രൂപത്തിൽ..തരത്തിൽ !
 
പുരുഷന് പ്രായപൂർത്തി ആയാൽ പുറംലോകം എന്നത് അവന്റെ അവകാശവും അധികാരവും ആണ്. സ്ത്രീയുടെ സ്ഥിതി മറിച്ചും. അവൾക്കു പിന്നെ വിലക്കുകൾ മാത്രമേ ഉള്ളു.. അവൾ അബലയും അധീരയും ആകണം , അച്ചടക്കത്തോടെ വികാരങ്ങളെ ഒതുക്കണം. കുലസ്ത്രീ എന്നാൽ അതാണ്..!
 
അവളിലെപക നിറഞ്ഞ വേദന ഏതു തരത്തിൽ ശമിപ്പിക്കണം. കഥാകാരി ആകാം..കവിത എഴുതാം , ആത്മീയത തേടി പോകാം. അല്ലേൽ അവളൊരു ക്രിമിനൽ ആകാം..! ഇത് കേൾക്കുമ്പോൾ എന്തിനു ഞെട്ടണം.?
 
സ്ത്രീ പുരുഷ വ്യത്യാസം അവിടെ ഇല്ല. മനുഷ്യൻ എന്ന ഗണം മാത്രാ. പുരുഷനിൽ ക്രിമിനൽ ഉണ്ട്. അതേ പോലെ ലൈംഗിക ആസക്തി കൂടുതൽ ഉള്ളവർ ഉണ്ട്. satyriasis എന്നാണവരെ ആരോഗ്യമേഖലയിൽ അറിയപ്പെടുന്നത്..
പുരുഷന് ഒരു എതിർലിംഗം ഉണ്ടേൽ. ഈ ആൺ അവസ്ഥയ്ക്കു ഒരു പെൺ അവസ്ഥയും ഉണ്ട്. nymphomania എന്നാണ് സ്ത്രീകളിൽ കാണുന്ന അമിതമായ ലൈംഗികാസക്തിയുടെ പേര്. പുരുഷന്റെ ഇത്തരം അവസ്ഥയിൽ അവൻ കാണിക്കുന്ന വൈകല്യങ്ങൾ നാം ചർച്ച ചെയ്യുന്നു. അതിനു വേണ്ടി സെക്സ് ടൂറിസം കൊണ്ട് വരണം എന്ന് വാദിക്കുന്നു. അവന്റെ ക്രൂരകൃത്യങ്ങൾക്കു പരമാവധി ശിക്ഷ വേണം എന്ന് പ്രസംഗിക്കുന്നു..
 
എന്ത് കൊണ്ട് സ്ത്രീയുടെ ഇത്തരം അവസ്ഥകളെ ചർച്ചയ്ക്കു എടുക്കുന്നില്ല.? ക്രിമിനൽ ആയ ഒരു nymphomaniac ഏതു തരത്തിൽ ചിന്തിക്കും എന്ന് പഠിക്കണം. അവരിൽ വൈകാരിക തലം എങ്ങനെ ആയിരിക്കും എന്നാണ് ചിന്തിക്കുന്നത്.? ആരോടാണ് അവർക്കു പ്രണയം ..? ആരോടും ഇല്ല. ഒരു ബന്ധത്തിൽ നിന്നും മറു ബന്ധത്തിലേക്ക് പോയ്കൊണ്ടിരിക്കും. ലൈംഗിക സംതൃപ്തി കിട്ടാതെ വൈകൃതങ്ങളിൽ മുഴുകും.
 
ഒരു പുരുഷൻ ഈ അവസ്ഥയിൽ എന്ത് ചെയ്യുന്നുവോ അതൊക്കെ തന്നെ  അല്ലേൽ അതിലും ഉപരി ആയോ ആ നേരം അവളിൽ ഭ്രാന്തമായ അവസ്ഥ ഉടലെടുക്കും.. കൗൺസിലോർ എന്ന നിലയ്ക്ക് അത്തരം ഒരുപാടു സ്ത്രീകളെ കാണാറുണ്ട്.. അവരിലെ അവസ്ഥകളെ പഠിക്കാറുണ്ട്.. പറ്റുന്ന തരത്തിൽ സഹായിക്കാറുണ്ട്.. കേൾക്കാൻ ഒരു ചെവി , അനുകമ്പയോടെ ഒരു മൂളൽ .. ചിലപ്പോൾ ഇത്രയും മതി ആ അവസ്ഥ മാറി മറിയാൻ...!
 
അച്ഛനെയും അമ്മയെയും മക്കളെയും കൊന്ന സ്ത്രീയുടെ മാനസികാവസ്ഥ എനിക്കറിയില്ല.. അവരെ കാണാതെ , അവരോടു സംസാരിക്കാതെ ., അവർ എന്താണെന്നു ഞാൻ എങ്ങനെ പറയും..? അവരുടെ സാഹചര്യം , വളർന്ന ചുറ്റുപാടുകൾ കണ്ടെത്താതെ എങ്ങനെ വിധി എഴുതും..? ഞാൻ മേൽ സൂചിപ്പിച്ച വസ്തുതകൾ ഒരു കാരണം മാത്രം ആണ്.. അങ്ങനെ എങ്കിൽ ഇങ്ങനെ ആകാം എന്നൊരു സംശയം..!
 
സംശയം ഞാൻ തുറന്നു പറയുന്നത് , എഴുതുന്നത് , ഞാൻ ഒഴിച്ച് മറ്റുള്ളവർ ഒക്കെ ഇതിനെ കുറിച്ച് അറിവില്ലാത്തവർ എന്ന് കരുതി അല്ല.. നാളെ ഇതിലും വലിയ വിപത്തുകൾ സംഭവിക്കാം.. അതിനെ ചെറുക്കണം... ഈ വലിയ പാതകത്തിനു ശിക്ഷ കിട്ടിയേ തീരു.. പുരുഷന് കൊടുക്കണം എന്ന് പറയുന്ന അതേ പോലെ ...സമത്വം വേണം. രക്ഷയും ശിക്ഷയും ഒരേ പോലെ ആകട്ടെ...!
 
പുരുഷന്റെ ലൈംഗിക വൈകല്യം മാത്രമല്ല.. സ്ത്രീയുടേതും ഉത്കണു തുറന്നു കാണണം.. ചർച്ച ചെയ്യണം.. പ്രതിവിധി വേണം..!
 
വീണ്ടും പറയുന്നു.., ബാല്യം നന്നാകണം , കൗമാരം നന്നാകണം..എങ്കിലേ  നാളെ ഇനി കളക്ടർ ആയാലും ഡോക്ടർ ആയാലും അധ്യാപകൻ ആയാലും അവൻ അല്ലേൽ അവൾക്കു മനുഷ്യത്വം ഉണ്ടാകു... പച്ചയായി ചിന്തിക്കാൻ പഠിക്കണം.. അച്ഛന്റെ നെഞ്ചത്ത് കിടന്നു വളരണം പെണ്മക്കൾ.. അതിനുള്ള ഭാഗ്യമാണ് ലോകത്തു ഏറ്റവും വലുത് എന്ന് ഞാൻ പറയും..! അമ്മയ്ക്ക് എന്നും മുത്തം കൊടുക്കണം.. പ്രായമായാൽ പിന്നെ, അവളെ ചേർത്ത് പിടിക്കാൻ 'അമ്മ പോലും മടിക്കും.. പൊരിച്ചമീനിന്റെ കഥ ഒരാൾ അല്ല ,പലരും പറഞ്ഞു കേട്ടിട്ടുണ്ട്..! പക്ഷെ , പ്രായമായ അന്ന് മുതൽ അച്ഛൻ അന്യൻ ആയി തീരുന്ന മകളുടെ അവസ്ഥ, അതിലും ഭീകരം ആണ്..!

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലിഗയുടെ മരണം; കോവളത്ത് വിദേശികളെ എത്തിക്കാറുണ്ടെന്ന് വെളിപ്പെടുത്തൽ