സ്വന്തം മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, ശേഷം പിതാവ് ആത്മഹത്യ ചെയ്തു; സംഭവം നെയ്യാറ്റിന്‍കര
മകള്‍ ഭിന്നശേഷിക്കാരിയായതില് അച്ഛന് അമര്‍ഷം; ഭാര്യ പുറത്തുപോയപ്പോള്‍ അയാളെ മകളോട് ചെയ്തത് ഇങ്ങനെ
തിരുവനന്തപുരത്തെ സ്വന്തം മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം പിതാവ് ആത്മഹത്യ ചെയ്തു. നെയാറ്റിന്‍കര മാരായമുട്ടത്ത് ഞായറാഴ്ചയായിരുന്നു സംഭവം. മാരായമുട്ടം കാവുവിള മലയില്‍ക്കട ബിഎസ് ഭവനില്‍ ബിജുവാണ് പത്ത് വയസുകാരിയായ മകള്‍ അലീനയെ കൊലപ്പെടുത്തിയത്.
ഭിന്നശേഷിക്കാരിയാണ് അലീന. മകള്‍ ഭിന്നശേഷിക്കാരിയായതില് ബിജുവിന് ഭാര്യയോടും ജീവിതത്തോടും വെറുപ്പും അമര്‍ഷവുമുണ്ടായിരുന്നു. ഇതിന്റെ പേരില്‍ ഭാര്യ സെല്വറാണിയുമായി ബിജു മിക്കദിവസവും കലഹിക്കാറുണ്ടായിരുന്നതായി പോലീസ് പറയുന്നു.
ഞായറാഴ്ച സെല്‍വറാണിയും മറ്റൊരു മകള്‍ ദയയും വീടിനു പുറത്തുപോയ സമയത്താണ് സംഭവം. അലീനയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കുകയായിരുന്നു. അതിനു ശേഷം ബിജു ആത്മഹത്യ ചെയ്യുകയായിരുന്നു. സംഭവത്തില്‍ മാരായമുട്ടം പോലീസ് കേസെടുത്തു.