Webdunia - Bharat's app for daily news and videos

Install App

സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവം: നിലവിളിച്ചിട്ടും ആരും തന്നെ തിരിഞ്ഞുനോക്കിയില്ലെന്ന് യുവതി; അമ്മയ്‌ക്കെതിരെ കോടതിയില്‍ മൊഴി നല്‍കി

പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ ജനനേന്ദ്രിയം പെണ്‍കുട്ടി മുറിച്ചെടുത്തു

Webdunia
ഞായര്‍, 21 മെയ് 2017 (09:28 IST)
ലൈംഗിക അതിക്രമം തടയാന്‍ ശ്രമിക്കുന്നതിനിടെ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവവുമായി ബന്ധപ്പെട്ട് പൊലീസിന് നല്‍കിയ മൊഴി യുവതി കോടതിയില്‍ തിരുത്തി പറഞ്ഞു. മുറിയില്‍ ഉണ്ടായിരുന്ന കത്തി കാട്ടിയാണ് സ്വാമി തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. ഇതിനിടയിലാണ് താന്‍ കത്തി പിടിച്ചുവാങ്ങി അദ്ദേഹത്തിന്റെ ലിംഗം മുറിച്ചുമാറ്റിയതെന്നാണ് യുവതി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയില്‍ പറയുന്നത്.  
 
താന്‍ കൈയില്‍ സൂക്ഷിച്ചിരുന്ന കത്തി ഉപയോഗിച്ചാണ് സ്വാമിയുടെ ലിംഗം ഛേദിച്ചതെന്ന മൊഴിയാണ് യുവതി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയത്. ഇക്കാര്യത്തില്‍ മാതാപിതാക്കളുടെ പങ്കിനെക്കുറിച്ച് പൊലീസിനോട് പറയാന്‍ വിമുഖത കാണിച്ച യുവതി കോടതിയില്‍ മാതാവിനെതിരായി മൊഴി നല്‍കുകയും ചെയ്തു. സംഭവത്തില്‍ തന്റെ മാതാവിന് പങ്കുളളതായി സംശയിക്കുന്നുണ്ടെന്ന മൊഴിയാണ് യുവതി നല്‍കിയത് ഇതെ തുടര്‍ന്ന് മാതാപിതാക്കളെ വീണ്ടും ചോദ്യം ചെയ്യുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
 
സ്വാമി തന്നെ വര്‍ഷങ്ങളായി പീഡിപ്പിക്കുകയായിരുന്നു. മാതാപിതാക്കളോട് പറഞ്ഞിട്ട് കാര്യമില്ലെന്ന് തോന്നിയതിനാലാണ് ഇതുവരെയും ഒന്നും പറയാതിരുന്നത്. സംഭവദിവസം തന്റെ മുടിയില്‍ പിടിച്ചു വലിച്ചിഴച്ചാണ് സ്വാമി മുറിയിലേക്ക് തളളിയത്. നിലവിളിച്ചിട്ടും ആരും തിരിഞ്ഞുനോക്കിയില്ല. ഇതോടെ ജീവന്‍ രക്ഷാര്‍ത്ഥവും പീഡനം സഹിക്കവയ്യാതെയും സ്വാമിയുടെ കൈയിലുണ്ടായിരുന്ന കത്തി പിടിച്ചെടുത്ത് ലിംഗം ഛേദിക്കുകയായിരുന്നുവെന്നും യുവതിയുടെ മൊഴിയില്‍ പറയുന്നു.

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

പണി ചെയ്തു കൊണ്ടിരുന്ന നിർമ്മാണ തൊഴിലാളി വീടിനു മുകളിൽ നിന്നു കാൽ വഴുതി കിണറ്റിൽ വീണു മരിച്ചു

ക്ഷേമനിധി പെൻഷൻ തുക ഒരു ഗഡു കൂടി അനുവദിച്ചു

പാരാമെഡിക്കല്‍ കോഴ്‌സുകള്‍: ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും സ്‌പെഷ്യല്‍ അലോട്ട്‌മെന്റും നടത്തുന്നു

കലോത്സവത്തിലെ അനാരോഗ്യ പ്രവണതകൾ ഒഴിവാക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി

ചാറ്റ് ജിപിടിയുമായി ഇനി വാട്സാപ്പ് ചാറ്റ് ചെയ്യാം, ഫോണിൽ വിളിച്ച് സംസാരിക്കാം

അടുത്ത ലേഖനം