സ്വീകരണം പോര; നിശ്ചയിച്ച പരിപാടി ഉദ്ഘാടനം ചെയ്യാതെ എഡിജിപി ആര്‍ ശ്രീലേഖ മടങ്ങി !
സ്വീകരണം പോര; നിശ്ചയിച്ച പരിപാടി ഉദ്ഘാടനം ചെയ്യാതെ എഡിജിപി മടങ്ങി !
സ്വീകരണത്തിലൊക്കെ വലിയ കാര്യമുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് എഡിജിപി ആര്‍ ശ്രീലേഖ. നിശ്ചയിച്ച പരിപാടിയില്‍ എത്തിച്ചേര്‍ന്ന ശ്രീലേഖ സ്വീകരണത്തില്‍ തൃപ്തിയല്ലാതതിനാല്‍ ഉദ്ഘാടനം നിര്‍വഹിക്കാതെ മടങ്ങിയെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്.
കോഴിക്കോട് കോംട്രസ്റ്റ് കണ്ണാശുപത്രിയുടെ നേതൃത്വത്തില്‍ ജില്ലാജയിലിലും സ്പെഷ്യല്‍ സബ് ജയിലിലും സംഘടിപ്പിച്ച സൗജന്യ നേത്രരോഗനിര്‍ണയ ക്യാമ്പിന്റെയും ജില്ലാജയിലിലെ ലൈബ്രറിക്കെട്ടിടത്തിന്റെയും ഉദ്ഘാടനത്തിനെത്തിയ ശ്രീലേഖയാണ് സ്വീകരണം പോരാത്തതിന്റെ പേരില്‍ മടങ്ങിപ്പോയത്.
ശ്രീലേഖ രാവിലെ പത്തിന് എത്തുമെന്നായിരുന്നു അധികൃതര്‍ക്ക് ലഭിച്ച വിവരം. എന്നാല്‍, പതിവിലും നേരത്തെ ഗസ്റ്റ് ഹൗസില്‍ എത്തിയ എഡിജിപിക്ക് സൗകര്യങ്ങളോ സുരക്ഷയോ ഏര്‍പ്പെടുത്താന്‍ ജയില്‍ ഉദ്യോഗസ്ഥര്‍ എത്തിയിരുന്നില്ല. ഇതേ തുടര്‍ന്ന് ശ്രീലേഖ പരിപാടി ഉദ്ഘാടനം ചെയ്യില്ലെന്നറിയിച്ച് മടങ്ങുകയായിരുന്നു. ശ്രീലേഖയോട് സൂപ്രണ്ട് ക്ഷമചോദിച്ചെങ്കിലും ഉദ്ഘാടനം നിര്‍വഹിക്കാന്‍ തയ്യാറായിരുന്നില്ല.