Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്വർണ്ണക്കടയിൽ നിന്നും വള അടിച്ചുമാറ്റിയ സ്ത്രീ പിടിയിൽ

രണ്ട് ലക്ഷത്തിന്റെ സ്വർണവള കവർന്ന സ്ത്രീ പിടിയിൽ

സ്വർണ്ണക്കടയിൽ നിന്നും വള അടിച്ചുമാറ്റിയ സ്ത്രീ പിടിയിൽ
തിരുവനന്തപുരം , വ്യാഴം, 4 മെയ് 2017 (14:42 IST)
രണ്ട് ലക്ഷം രൂപ വില വരുന്ന ഒൻപത് സ്വർണവളകൾ കവർന്ന സ്ത്രീയെ പോലീസ് അറസ്റ് ചെയ്തു. പൂന്തുറ സ്വദേശി പുത്തൻ പള്ളിയിലെ നാസില എന്ന ഇരുപത്തിയാറു കാരിയാണ് പോലീസ് പിടിയിലായത്.  
 
കഴിഞ്ഞ മാസം 29 നു അക്ഷയതൃതീയ ദിവസമാണ് തലസ്ഥാന നഗരിയിലെ ഒരു പ്രമുഖ സ്വർണാഭരണ വ്യാപാര ശാലയിൽ നിന്ന് ഇവർ ഒൻപത് വളകൾ കവർന്നത്. സ്വർണ്ണാഭരണം വാങ്ങാനെന്ന വ്യാജേന പർദ്ദ ധരിച്ചെത്തിയ ഇവർ സെയിൽസ് മാന്റെ കണ്ണുവെട്ടിച്ചാണ് ഒൻപത് വളകളും പർദ്ദയിൽ ഒളിപ്പിച്ചത്. 
 
അക്ഷയതൃതീയയുടെ തിരക്കായതിനാൽ വൈകിട്ട് സ്റ്റോക്കെടുത്തപ്പോഴാണ് ഒൻപതു വളകൾ കാണാനില്ലെന്ന് അറിഞ്ഞത്. തുടർന്ന് സി സി ടി വി ദൃശ്യങ്ങൾ  പരിശോധിച്ചാണ് കവർച്ച സ്ഥിരീകരിച്ചത്. ഈ ദൃശ്യങ്ങളുടെ സഹായത്തോടെ പോലീസ് വളകൾ ഇവരുടെ വീട്ടിൽ നിന്ന് കണ്ടെടുത്തു. വഞ്ചിയൂർ സി ഐ അശോകന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇവരെ പിടികൂടിയത്. 
 
നഗരത്തിലെ തന്നെ മറ്റൊരു പ്രമുഖ ജൂവലറിയിൽ നിന്ന് സമാനമായ രീതിയിൽ ആഭരണങ്ങൾ കവർന്ന കേസിന്റെ വിചാരണ നടക്കവെയാണ് ഇവർ വീണ്ടും കവർച്ച ചെയ്യാൻ ഒരുമ്പെട്ട് പിടിയിലായത് എന്ന പോലീസ് വെളിപ്പെടുത്തി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യു പിയില്‍ ഇനി പട്ടിണിയില്ല ; അഞ്ച് രൂപയ്ക്ക് ഭക്ഷണവുമായി യോഗി ആദിത്യനാഥിന്റെ ഭോജനാലയങ്ങള്‍