Webdunia - Bharat's app for daily news and videos

Install App

സ്വ​ർ​ണ​ക്ക​ട​ത്തു കേസ് പ്രതിക്കൊപ്പം യു​ഡി​എ​ഫ് നേ​താ​ക്ക​ൾ നി​ൽ​ക്കു​ന്ന ചി​ത്രം പു​റ​ത്ത്; ഏ​ത​ന്വേ​ഷ​ണ​വും നേ​രി​ടാ​ന്‍ ത​യ്യാറെന്ന് ടി സി​ദ്ദി​ഖും പികെ ഫി​റോ​സും

സ്വ​ർ​ണ​ക്ക​ട​ത്തു കേസ് പ്രതിക്കൊപ്പം യു​ഡി​എ​ഫ് നേ​താ​ക്ക​ൾ നി​ൽ​ക്കു​ന്ന ചി​ത്രം പു​റ​ത്ത്; ഏ​ത​ന്വേ​ഷ​ണ​വും നേ​രി​ടാ​ന്‍ ത​യ്യാറെന്ന് ടി സി​ദ്ദി​ഖും പികെ ഫി​റോ​സും

Webdunia
ചൊവ്വ, 31 ഒക്‌ടോബര്‍ 2017 (15:49 IST)
പിടികിട്ടാപ്പുള്ളിയും കരിപ്പൂർ സ്വർണക്കടത്തു കേസിലെ മൂന്നാം പ്രതിയുമായ അബു ലൈസിന്റെ കൂടെ ഇടതു എംഎൽഎമാർ നിൽക്കുന്ന ചിത്രങ്ങൾ പുറത്തു വന്നതിന് പിന്നാലെ യു​ഡി​എ​ഫ് നേ​താ​ക്ക​ളും നി​ൽ​ക്കു​ന്ന ചി​ത്രങ്ങളും പു​റ​ത്ത്.

കോ​ഴി​ക്കോ​ട് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ടി സി​ദ്ദി​ഖ്, യൂ​ത്ത് ലീ​ഗ് നേ​താ​വ് പികെ ​ഫി​റോ​സ് എന്നിവര്‍ ദു​ബാ​യി​ലെ പ​ഞ്ച​ന​ക്ഷ​ത്ര ഹോ​ട്ട​ലി​ൽ അ​ബു ലൈ​സി​നൊ​പ്പം നില്‍ക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

ചിത്രങ്ങള്‍ പുറത്തുവന്നതോടെ പ്രതികരണവുമായി സിദ്ദിഖ് രംഗത്തെത്തി. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​ത​ന്വേ​ഷ​ണ​വും നേ​രി​ടാ​ന്‍ താന്‍ ത​യ്യാറാണ്. തെ​ര​ഞ്ഞെ​ടു​പ്പ് സമയയത്ത് ദു​ബാ​യിയി​ൽ പോ​യ​പ്പോ​ൾ ആ​രെ​ങ്കി​ലും എ​ടു​ത്ത​താ​വാം ചിത്രങ്ങള്‍. അബു ലൈസിനെ വ്യക്തിപരമായി തനിക്കറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അ​ന്വേ​ഷ​ണം നേ​രി​ടാ​ൻ തയ്യാറാണെന്നും അ​ബു​ലൈ​സു​മാ​യി ബ​ന്ധ​മി​ല്ലെ​ന്നും പികെ ഫി​റോ​സും
പ്രതികരിച്ചു.

ദുബായിലെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഓഫിസ് ഉദ്ഘാടനച്ചടങ്ങില്‍ അബുലൈസിനൊപ്പം ഇടതു എംഎൽഎമാരായ കാരാട്ട് റസാഖും പിടിഎ റഹീമും നിൽക്കുന്ന ചിത്രം പുറത്തുവന്നത് നേരത്തെ ഇടതുപക്ഷത്തെ വെട്ടിലാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് യു​ഡി​എ​ഫ് നേ​താ​ക്ക​ളും നില്‍ക്കുന്ന ചിത്രം പുറത്തുവന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

'ഭാര്യമാര്‍ക്ക് അസുഖം വന്നാല്‍ ഭർത്താക്കന്മാർ ഉപേക്ഷിക്കും': വീഡിയോയ്ക്ക് ലൈക്ക് അടിച്ച് സാമന്ത

What is TRF: രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണം, ആരാണ് പെഹൽഗാം ആക്രമണങ്ങൾക്ക് പിന്നിലുള്ള ടിആർഎഫ്

Pahalgam Attack: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ കസൂരി, രണ്ട് മാസം മുന്‍പ് പാക്കിസ്ഥാനില്‍; സുരക്ഷാവീഴ്ചയും തിരിച്ചടിയായി

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഏത് നിമിഷവും പോരാട്ടത്തിന് തയ്യാറാകു, കര,വ്യോമ സേന മേധാവിമാർക്ക് രാജ്നാഥ് സിങ് നിർദേശം നൽകിയതായി റിപ്പോർട്ട്

പത്ത് വയസ് കഴിഞ്ഞോ ? , ഇനി സ്വതന്ത്രമായി ബാങ്ക് അക്കൗണ്ട് തുറക്കാം

പഹല്‍ഗാമില്‍ ആക്രമണം നടത്തിയ ഭീകരരുടെ ചിത്രം പുറത്ത് വിട്ട് അന്വേഷണസംഘം; രണ്ടുപേര്‍ പ്രദേശവാസികള്‍

Who is Saifulla khalid: പഹൽഗാമിലെ ആക്രമണത്തിൻ്റെ സൂത്രധാരൻ, ആരാണ് സൈഫുള്ള ഖാലിദ് എന്ന കസൂരി

'ഹൈബ്രിഡ് വേണോ', ശ്രീനാഥ് ഭാസിയുടെ മറുപടി 'വെയിറ്റ്'; ഷൈനുമായുള്ള ചാറ്റ് ക്ലിയര്‍ ചെയ്ത നിലയില്‍

അടുത്ത ലേഖനം
Show comments