എപി അബ്ദുള്ളക്കുട്ടി കോണ്‍ഗ്രസ് വിടാനൊരുങ്ങുന്നു?
എപി അബ്ദുള്ളക്കുട്ടി കോണ്‍ഗ്രസ് വിടാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്
നവമാധ്യമങ്ങള്‍ ഇപ്പോള്‍ ചര്‍ച്ച ചെയുന്നത് സിപിഎം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന എപി അബ്ദുള്ളക്കുട്ടി പാര്‍ട്ടി വിടാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തയാണ്. ഇക്കാര്യം സ്ഥിരീകരിച്ചതായി കേരള കൌമുദി റിപ്പോര്‍ട്ട് ചെയ്തിരുന്നു. കെപിസിസി അംഗങ്ങളുടെ അന്തിമ പട്ടികയില്‍ നിന്ന് ഒഴുവാക്കിയത് വലിയ പ്രതിഷേധത്തിന് വഴിയൊരുക്കിയിരുന്നു.
എന്നാല്‍ കോണ്‍ഗ്രസ് വിട്ട് മറ്റേതെങ്കിലും പാര്‍ട്ടിയില്‍ ചേരുമോ എന്ന ചോദ്യത്തിനും രാഷ്ട്രീയ വിടുമോ എന്ന ചോദ്യത്തിനും അദ്ദേഹം പ്രതികരിച്ചിട്ടില്ലെന്നും കൌമുദി റിപ്പോര്‍ട്ട് ചെയ്തിരുന്നു. സോളാര്‍ കേസില്‍ സരിത എന്ന സ്ത്രീയെ ഒരിക്കല്‍ പോലും താന്‍ നേരിട്ട് കണ്ടിട്ടില്ലെന്നും അത് എന്റെ രണ്ടുമക്കളെ സത്യം ചെയ്ത് പറയാനാവുമെന്ന് അദ്ദേഹം പറഞ്ഞത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. അതിന് പിന്നാലെയാണ് അദ്ദേഹം പാര്‍ട്ടി വിടാനൊരുങ്ങുന്നുവെന്ന കാര്യം പുറത്ത് വന്നത്.