ഹിന്ദി സിനിമയിൽ അഭിനയിപ്പിക്കാം; കൊച്ചിയിൽ നിന്ന് യുവതിയെ തട്ടിക്കൊണ്ട് പോയി പീഡനം
വന്നോളൂ...ഹിന്ദി സിനിമയിൽ അഭിനയിപ്പിക്കാം; പെണ്‍കുട്ടിയുടെ ആഗ്രഹത്തിന് കിട്ടി എട്ടിന്റെ പണി !
കൊച്ചിയിൽ നിന്ന് പത്തൊമ്പതുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചയാൾ പിടിയിൽ. രാജസ്ഥാൻ സ്വദേശി മഹേഷ് ഉപാധ്യായയാണ് പിടിയിലായത്. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പെൺകുട്ടിക്ക് ഹിന്ദി സിനിമയിൽ അഭിനയിക്കാൻ അവസരം നൽകാമെന്ന് പറഞ്ഞാണ് ഉത്തർപ്രദേശിൽ എത്തിച്ചത്. ഇവിടെ വച്ച് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
കൊച്ചി വടുതലയിൽ പത്ത് വർഷത്തോളമായി താമസിക്കുന്ന യുപി സ്വദേശിയായ യുവതിയെയാണ് ഇയാൾ തട്ടിക്കൊണ്ട് പോയത്. തുടർന്ന് പെൺകുട്ടിയെ പെൺവാണിഭ സംഘത്തിന് വിൽക്കുമെന്നും അല്ലെങ്കിൽ അഞ്ച് ലക്ഷം രൂപ തരണമെന്നും പെൺകുട്ടിയുടെ വീട്ടുകാരോട് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ കുട്ടിയുടെ പെൺകുട്ടിയുടെ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകുകയും. പ്രതിയെ അറസ്റ്റ് ചെയുകയുമായിരുന്നു.