ഹെയര്‍ സ്ട്രെയ്റ്റ്നറില്‍ സ്വര്‍ണം കടത്താനുള്ള ശ്രമം പൊളിച്ചു!
മലപ്പുറം , ബുധന്‍, 26 മാര്‍ച്ച് 2014 (11:53 IST)
കോഴിക്കോട് വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. ഇലക്ട്രോണിക് ഉപകരണമായ ഹെയര്‍ സ്ട്രെയ്റ്റ്നറില്‍ കടത്താന്‍ ശ്രമിച്ച 700 ഗ്രാം സ്വര്‍ണമാണ് പിടിച്ചത്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് വളാഞ്ചേരി സ്വദേശി അബ്ദുല്‍ അസീസ് എന്ന 40കാരനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു.അബുദാബിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ പുലര്‍ച്ചെയാണ് ഇയാള്‍ എത്തിയത്.
Follow Webdunia malayalam