Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹൈക്കോടതിയുടെ പരിഗണനയിലുളള മൂന്നാര്‍ വിഷയത്തില്‍ എന്തിനാണ് സര്‍വകക്ഷി യോഗം?; മുഖ്യമന്ത്രിക്കെതിരെ കാനം രാജേന്ദ്രന്‍

മുഖ്യമന്ത്രിയെ ചോദ്യം ചെയ്ത് കാനം രാജേന്ദ്രന്‍

ഹൈക്കോടതിയുടെ പരിഗണനയിലുളള മൂന്നാര്‍ വിഷയത്തില്‍ എന്തിനാണ് സര്‍വകക്ഷി യോഗം?; മുഖ്യമന്ത്രിക്കെതിരെ കാനം രാജേന്ദ്രന്‍
തിരുവനന്തപുരം , ശനി, 1 ജൂലൈ 2017 (13:45 IST)
മൂന്നാര്‍ വിഷയവുമായി ബന്ധപ്പെട്ട് നടക്കുന്ന സര്‍വകക്ഷി യോഗത്തിനെതിരെ ആഞ്ഞടിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മൂന്നാര്‍ വിഷയവുമായി ബന്ധപ്പെട്ട് എന്തിനാണ് ഇത്തരത്തിലൊരു യോഗമെന്ന് അദ്ദേഹം ചോദിച്ചു. യോഗം ചേരുന്നത് തെറ്റല്ല, എന്നാല്‍ മൂന്നാര്‍ വിഷയത്തില്‍ നിയമമാണ് നടപ്പാക്കേണ്ടത്. ഹൈക്കോടതിയുടെ പരിഗണനയിലുളള വിഷയത്തില്‍ എന്തിനാണ് ഇങ്ങനെയൊരു യോഗമെന്നും ദാറ്റ് ഈസ് ദ ബേസിക് ക്വസ്റ്റ്യനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
മുഖ്യമന്ത്രി വിളിച്ച സര്‍വകക്ഷി യോഗം തിരുവനന്തപുരത്ത് നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് കാനത്തിന്റെ ഈ കടുത്ത പ്രതികരണം. റവന്യുമന്ത്രിയും സിപിഐ നേതാക്കളും യോഗത്തില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്. അതേസമ്മയം റവന്യുമന്ത്രി ചന്ദ്രശേഖരനും കാനം രാജേന്ദ്രനും കോട്ടയത്ത് കൂടിക്കാഴ്ച നടത്തുകയും ചെയ്തു. പിന്നാലെയാണ് കാനത്തിന്റെ ഈ വിമര്‍ശനം. റവന്യുവകുപ്പിനെക്കുറിച്ച് വ്യാപക പരാതിയാണെന്ന് സര്‍വകക്ഷി യോഗത്തില്‍ മുഖ്യമന്ത്രി ആമുഖമായി പറഞ്ഞിരുന്നു. അതിനെതിരയാണ് കാനം രംഗത്തെത്തിയത്.  
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഞാന്‍ അന്നത്തെ ദിവസം കണ്ടതിനും കേട്ടതിനും നേരെ വിപരീതമായിരുന്നു വാര്‍ത്തകള്‍ ; അമ്മ യോഗത്തില്‍ നടന്നതെന്തെല്ലാം? ഊര്‍മ്മിള ഉണ്ണി പറയുന്നു